
തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ് കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തിൽ പ്രവർത്തിക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ലോക്സഭയിലേക്ക് തുടർച്ചയായി മത്സരിക്കാൻ കടിച്ചുതൂങ്ങി കിടക്കുന്ന ആളല്ല താൻ. ഈ തെരഞ്ഞെടുപ്പിൽ ഒഴിവാക്കണമെന്ന നിലപാട് നേതാക്കളെയും അറിയിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് ഫെയ്സ് ദി പീപ്പിളിൽ പറഞ്ഞു. കെപിസിസി അധ്യക്ഷനാകാൻ ആഗ്രഹമുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു. ആഗ്രഹം പലപ്പോഴും പ്രകടിപ്പിച്ചെങ്കിലും നടന്നില്ല. അടുത്ത തവണ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും കൊടിക്കുന്നിൽ പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam