Dheeraj Murder : കൊലപാതകം ആസൂത്രിതം, ധീരജിനെ ഇനിയും അപമാനിക്കരുത്; സുധാകരനെതിരെ കോടിയേരി

Published : Jan 12, 2022, 07:27 PM IST
Dheeraj Murder : കൊലപാതകം ആസൂത്രിതം, ധീരജിനെ ഇനിയും അപമാനിക്കരുത്; സുധാകരനെതിരെ കോടിയേരി

Synopsis

ആളുകൾ കൊല്ലപ്പെട്ടാൽ സന്തോഷിക്കുന്ന സ്വഭാവം സിപിഎമ്മിന് ഇല്ല. രക്തസാക്ഷിയായ ധീരജിനെ ഇനിയും അപമാനിക്കരുതെന്നും കോൺ​ഗ്രസ് നേതൃത്വം ഇതിൽ നിന്ന് പിന്മാറണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

കണ്ണൂര്‍: ധീരജിന്റെ മരണം എസ്എഫ്ഐ പിടിച്ചുവാങ്ങിയ രക്തസാക്ഷിത്തമാണെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍. രക്തസാക്ഷിയായ ധീരജിനെ ഇനിയും അപമാനിക്കരുതെന്നും കോൺ​ഗ്രസ് നേതൃത്വം ഇതിൽ നിന്ന് പിന്മാറണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ആളുകൾ കൊല്ലപ്പെട്ടാൽ സന്തോഷിക്കുന്ന സ്വഭാവം സിപിഎമ്മിന് ഇല്ല. കൊലപാതകം നടത്തിയിട്ട് വീണ്ടും കൊലപാതകം നടത്തുന്നതിന് തുല്യമാണ് ഇത്തരം പ്രസ്താവനങ്ങൾ. സെമി കേഡർ ആക്കുന്നത് ഇങ്ങനെയാണോ എന്നും കോടിയേരി ചോദിച്ചു.

ധീരന്‍റെ കൊലപാതകം ആസൂത്രിതമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പുറത്ത് നിന്ന് എത്തിയവരാണ് ധീരന്റെ കൊലപ്പെടുത്തിയത്. യൂത്ത് കോൺഗ്രസിന്റെ ഒരു സംഘം ആളുകൾ ആസൂത്രണം ചെയ്ത നടത്തിയ ഒരു സംഭവം എന്ന നിലയിൽ ഇതിന് വലിയ പ്രധാന്യമുണ്ട്. ഇത്തരത്തിലൂള്ള കൊലപാതക സംഘങ്ങൾ നാട്ടിലുണ്ടായാൽ കലാലയങ്ങളുടെ സ്വൈര്യമായ പ്രവർത്തനം നടത്താന് കഴിയില്ലെന്നും കോടിയേരി പറഞ്ഞു. സംഭവത്തിൽ ​ഗൗരവമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം ഇന്നലെ സംഘടിപ്പിച്ച സമൂഹ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനോട് കോടിയേരി പ്രതികരിച്ചു. ഇടുക്കിയിലെ എന്‍ജിനിയറിംഗ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി