
കോട്ടയം/പാല: പ്രതിപക്ഷം ഉന്നയിക്കുന്ന കിഫ്ബി അഴിമതിയെ നിശിതമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വികസനം നടപ്പാക്കാൻ ഇടത് സര്‍ക്കാര്‍ ശ്രമിക്കുമ്പോൾ അതില്ലാതാക്കാനാണ് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ കിഫ്ബി അഴിമതി ആരോപണമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കിഫ്ബിക്ക് എതിരെ നടത്തുന്ന യുദ്ധം വികസനത്തെ തടസ്സപ്പെടുത്തലണാണ്. യഥാർത്ഥ്യം മനസിലാക്കി പ്രതിപക്ഷം കിഫ്ബിയോട് സഹകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
പാലാ ഉപതെരഞ്ഞെടുപ്പ് മുൻ നിർത്തിയുള്ള ആരോപണമെന്ന് പ്രതിപക്ഷം ഉന്നയിക്കുന്ന കിഫ്ബി അഴിമതിയെന്നും കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. നാല് വോട്ട് അധികം കിട്ടാനുള്ള പരിശ്രമമാണ് നടക്കുന്നത്. പാലായിലെ വോട്ടര്‍മാര്‍ക്കിയടിൽ പ്രതിപക്ഷ ശ്രമം വിലപ്പോകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. രമേശ് ചെന്നിത്തല ആരോപിക്കും പോലെ ആകാശകുസുമം അല്ല കിഫ്ബിയെന്നും അത് യാഥാര്‍ത്ഥ്യമാണെന്നും കോടിയേരി പാലായിൽ പ്രതികരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam