Governor : 'ഗവര്‍ണ്ണറുടെ നിലപാട് ദുരൂഹം, സമ്മർദമില്ല', ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി

By Web TeamFirst Published Dec 13, 2021, 10:53 AM IST
Highlights

''സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ട ആളല്ല ചാൻസിലർ. ചാലൻസറുടെ പദവിയിൽ സമ്മർദം ചെലുത്തിയിട്ടുമില്ല. ഗവർണർ തന്നെ ചാൻസലർ പദവിയിൽ തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്നം അവർ തമ്മിൽ തീർക്കുമെന്നും'' കോടിയേരി 

കൊച്ചി: ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ (Arif Mohammad Khan Governor) നിലപാട് ദുരൂഹമെന്ന് സിപിഎം (Cpm) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan ). ഗവർണ്ണർ ഇങ്ങനെ ഒരു നിലപാട് എടുക്കേണ്ട സാഹചര്യം നിലവിൽ ഉണ്ടായിരുന്നില്ലെന്നും ഒരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. ''സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ട ആളല്ല ചാൻസിലർ. ചാലൻസറുടെ പദവിയിൽ സമ്മർദം ചെലുത്തിയിട്ടുമില്ല. ഗവർണർ തന്നെ ചാൻസലർ പദവിയിൽ തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്നം അവർ തമ്മിൽ തീർക്കുമെന്നും'' കോടിയേരി കൂട്ടിച്ചേർത്തു. 

അതേ സമയം സർവകലാശാലാ വിവാദത്തിൽ അണുവിടപോലും അയയാതെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണ്ണർ. ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ആറ് ദിവസമായി ഭരണത്തലവൻ ഇല്ലാത്ത സാഹചര്യമാണ്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിര്‍ദേശമാണ് രാജ്ഭവൻ ഉദ്യാഗസ്ഥര്‍ക്ക് ഗവര്‍ണ്ണര്‍ നല്‍കിയിരിക്കുന്നത്. 

Pinarayi : ഒപ്പിട്ടിറക്കിയത് തള്ളിപ്പറയുന്നോ? ബാഹ്യ ഇടപെടൽ സംശയിച്ച് മുഖ്യമന്ത്രി; ഗവ‍ർണർക്ക് പരസ്യ മറുപടി

എട്ടാം തീയതിയാണ് ചാൻസിലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് കാണിച്ച് ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഇതിനിടയില്‍ നടന്ന അനുരഞ്ജന നീക്കങ്ങളൊക്കെ തള്ളിയ ഗവര്‍ണ്ണര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം തുടരുകയാണ്. ചാൻസിലര്‍ പദവി ഒഴിയരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണ്ണര്‍ അത് അംഗീകരിക്കുന്നില്ല. രാഷ്ട്രീയ ഇടപടെല്‍ ഉണ്ടാകില്ലെന്ന വ്യക്തമായ ഉറപ്പ് നല്‍കിയാല്‍ മാത്രമേ തീരുമാനം പുനപരിശോധിക്കൂവെന്നാണ് ഗവര്‍ണ്ണര്‍ പറയുന്നത്. പക്ഷേ തിരുത്തേണ്ട ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതോടെ പ്രശ്നപരിഹാരം നീളുകയാണ്. 

കഴിഞ്ഞ ബുധനാഴ്ച മുതല്‍ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലുകളിലും ഗവര്‍ണ്ണര്‍ ഒപ്പിട്ടിട്ടില്ല.വിസിമാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വിവിധ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇതൊക്കെ തീര്‍പ്പാക്കേണ്ടത് ചാൻസിലറായ ഗവര്‍ണ്ണറാണ്. സര്‍വകലാശാലകളുടെ ഒരു ഫയലും സ്വീകരിക്കരുതെന്ന് ഗവര്‍ണ്ണര്‍ രാജ്ഭവൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.ഗവര്‍ണ്ണറെ അനുനയിപ്പിക്കാനുള്ള ഫോര്‍മുലകളൊന്നും തന്നെ സര്‍ക്കാരും മുന്നോട്ട് വയ്ക്കുന്നില്ല. 

'ഇടപെടലിലും ബാഹ്യ ഇടപെടലിലും' സംശയം; നേർക്കുനേർ ഭരണത്തലവന്മാർ, അസാധാരണ പോരിൽ ഇനിയെന്ത്?

 

click me!