
തിരുവനന്തപുരം: റെഡ് ക്രസന്‍റിന്‍റെ പദ്ധതികളിലെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവർക്കു മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വടക്കാഞ്ചേരിയിൽ വീട് നിർമ്മിക്കാനുള്ള ഏജൻസിയെ നിശ്ചയിച്ചതിൽ സംസ്ഥാന സർക്കാരിന് ഒരു പങ്കുമില്ലെന്നും സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി ഉപയോഗിച്ച് സർക്കാരിനെ സംശയത്തിന്റെ പുകമറയിലാക്കാനാണ് മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നതെന്നും കോടിയേരി.
പിണറായിക്കെതിരെ യുഡിഎഫും ബിജെപിയും അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങൾ ചൊരിയുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി. ദേശാഭിമാനി ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam