'സിപിഐ മദ്യനയത്തെ എതിര്‍ത്തിട്ടില്ല'; സിപിഎമ്മും സിപിഐയും തമ്മില്‍ നല്ലബന്ധമെന്ന് കോടിയേരി

Published : Apr 01, 2022, 12:13 PM ISTUpdated : Apr 01, 2022, 03:09 PM IST
'സിപിഐ മദ്യനയത്തെ എതിര്‍ത്തിട്ടില്ല'; സിപിഎമ്മും സിപിഐയും തമ്മില്‍ നല്ലബന്ധമെന്ന് കോടിയേരി

Synopsis

മാണി സി കാപ്പന് എല്‍ഡിഎഫിലേക്ക് വരാനാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

കണ്ണൂര്‍: സിപിഐ മദ്യനയത്തെ എതിര്‍ത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan). സിപിഐയും സിപിഎമ്മും തമ്മില്‍ നല്ല ബന്ധമാണ്. എഐടിയുസി ഉന്നയിച്ചത് കള്ളുഷാപ്പിന്‍റെ ഭൂപരിധി പ്രശ്നമാണ്. അത് ചെത്തുതൊഴിലാളി യൂണിയനും  ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയം കോടതിയുടെ പരിഗണനിയിലാണുള്ളതെന്നും കോടിയേരി പറഞ്ഞു.

അതേസമയം മാണി സി കാപ്പന് എല്‍ഡിഎഫിലേക്ക് വരാനാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ചയാളാണ് മാണി സി കാപ്പാന്‍. അദ്ദേഹത്തിന് എല്‍ഡിഎഫിലേക്ക് വരാനാകില്ല. എല്‍ഡിഎഫിലേക്ക് വരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം. കാപ്പനെ എൽഡിഎഫിലേക്ക് എടുക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
 

PREV
click me!

Recommended Stories

കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം: സിപിഎം നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു
ശബരിമല സ്വർണക്കൊള്ളയിലെ വെളിപ്പെടുത്തൽ; 'അറിയാവുന്നതെല്ലാം പറയും'; എസ്ഐടിക്ക് മൊഴി നൽകാൻ രമേശ് ചെന്നിത്തല