ചികിത്സക്കായി കോടിയേരി അമേരിക്കയിലേക്ക്; പാര്‍ട്ടിയിൽ നിന്ന് ഒരുമാസത്തെ അവധി

Published : Oct 28, 2019, 01:04 PM ISTUpdated : Oct 28, 2019, 01:09 PM IST
ചികിത്സക്കായി കോടിയേരി അമേരിക്കയിലേക്ക്; പാര്‍ട്ടിയിൽ നിന്ന് ഒരുമാസത്തെ അവധി

Synopsis

ആരോഗ്യ പ്രശ്നങ്ങളിൽ വിദഗ്ധ പരിശോധനക്കൾക്കായാണ് കോടിയേരി ഹൂസ്റ്റണിലേക്ക് തിരിച്ചത്. ഭാര്യ വിനോദിനിയും ഒപ്പമുണ്ട്. 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ആരോഗ്യ പ്രശ്നങ്ങളിൽ വിദഗ്ധ പരിശോധനകൾക്കായാണ് കോടിയേരി ഹൂസ്റ്റണിലേക്ക് പോയത്. ഭാര്യ വിനോദിനിയും കൂടെയുണ്ട്. ഒരുമാസത്തേക്കാണ് അമേരിക്കൻ യാത്ര. രണ്ടാഴ്ചത്തേക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്തിട്ടുണ്ട്. 

വിദഗ്ധ പരിശോധക്ക് ശേഷം തുടര്‍ ചികിത്സ ആവശ്യമെങ്കിൽ  അവധി നീട്ടാനാണ് ആലോചന. രണ്ടാഴ്ചത്തെ മാത്രം അവധിയായതുകൊണ്ട് പാര്‍ട്ടി ചുമതലകൾക്ക് പകരം ആളെ നിയോഗിച്ചിട്ടില്ല. ഭാര്യ വിനോദിനിക്ക് ഒപ്പമാണ് കോടിയേരി ഹൂസ്റ്റണിലേക്ക് യാത്ര തിരിച്ചത്. 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്