
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ്റെ അവധി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങലെ ബാധിക്കില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. പാർട്ടി കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ട് പോകുകയാണെന്നും കോടിയേരി മാറി നിൽക്കുന്നത് കൂടുതൽ ചികിത്സ ആവശ്യമുള്ളത് കൊണ്ടാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സെക്രട്ടറിയുടെ മാറ്റം പാർട്ടിയെയും തെരഞ്ഞെടുപ്പ് പ്രവർത്തനത്തെയും ബാധിക്കില്ലെന്നാണ് മുതിർന്ന നേതാവ് അവകാശപ്പെടുന്നത്.
കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
കോടിയേരിക്ക് ഇനിയും തുടർച്ചയായ ചികിത്സ വേണം, പല കാര്യങ്ങളും നിർവ്വഹിക്കുകയും നേരിട്ട് ഇടപെടുകയും ചെയ്യേണ്ട സാഹചര്യത്തിലാണ് ഒരാൾക്ക് ചുമതല നൽകുന്നത്. സെക്രട്ടേറിയറ്റ് യോഗത്തിൽ സഖാവ് കോടിയേരി ബാലകൃഷ്ണൻ തന്റെ അസുഖവുമായി ബന്ധപ്പെട്ട് അവധി വേണമെന്ന് ആവശ്യപ്പെട്ടു. കുറച്ച് കൂടി തുടർച്ചയായ ചികിത്സ വേണമെന്നാണ് കോടയേരി സെക്രട്ടേറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തത്. ലീവ് ആവശ്യമാണെന്നത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഈ സാഹചര്യത്തിൽ സഖാവ് എ വിജയരാഘവനെ ചുമതലപ്പെടുത്തി. എം വി ഗോവിന്ദൻ വിശദീകരിച്ചു.
മക്കൾ വിവാദങ്ങൾ ബാധ്യതയായി; പിണറായിയുടെ വിശ്വസ്തന് കൊടിയിറക്കം
ബിനീഷിനെതിരായ കേസുകളാണോ മാറ്റത്തിന് കാരണമെന്ന് ചോദിച്ചപ്പോൾ മകനെതിരായ ആരോപണങ്ങളെ പറ്റി പാർട്ടിയും കോടിയേരിയും നേരത്തേ വ്യക്തമാക്കിയതാണെന്നായിരുന്നു മറുപടി. നേരത്തേ രണ്ട് തവണ ചികിത്സയ്ക്ക് പോയപ്പോഴും ചുമതല ആരെയും ഏൽപ്പിച്ചില്ലല്ലോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കുറച്ച് കൂടി ചികിത്സ ആവശ്യമാണെന്നായിരുന്നു മറുപടി.
മുഖ്യമന്ത്രിയും നേതാക്കളും തള്ളിപ്പറഞ്ഞു; ബിനീഷ് കേസിൽ ഒറ്റപ്പെട്ടതിൽ കോടിയേരിക്ക് പ്രതിഷേധം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam