ഇഡി ചമഞ്ഞ് 4 കോടി തട്ടിയ കേസിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്

Published : Feb 15, 2025, 07:51 PM ISTUpdated : Feb 15, 2025, 09:07 PM IST
ഇഡി ചമഞ്ഞ് 4 കോടി തട്ടിയ കേസിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്

Synopsis

ഇഡി ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൊടുങ്ങല്ലൂർ എഎസ്ഐ കസ്റ്റ‍ഡിയിൽ.

തൃശ്ശൂർ: ഇഡി ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കസ്റ്റ‍ഡിയിലെടുത്ത് കര്‍ണാടക പൊലീസ്. എഎസ്ഐ ഷെഫീർ ബാബുവിനെയാണ് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.  4 കോടി രൂപ തട്ടിയെന്നാണ് കേസ്. 3 സുഹൃത്തുക്കളോടൊപ്പമാണ് ഇഡി ഉദ്യോ​ഗസ്ഥനായി ചമഞ്ഞ് കർണാടകയിലെ രാഷ്ട്രീയ നേതാവിന്റെ കോടികൾ തട്ടിയെടുത്തതെന്നാണ് കര്‍ണാടക പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഷെഫീർ ബാബുവിനെ കർണാടകയിലേക്ക് പൊലീസ് കൊണ്ടുപോയിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരെ വിവരമറിയിച്ചതിന് ശേഷം കർണാടക പൊലീസ് കൊടുങ്ങല്ലൂരെത്തിയാണ്  ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാത്രി രണ്ടര മണിക്കൂർ നീണ്ട രക്ഷാദൗത്യം, പൊന്മുടികോട്ട മലമുകളിൽ വഴിതെറ്റി കുടുങ്ങിപ്പോയ യുവാക്കളെ രക്ഷിച്ചു
പുരുഷൻമാർക്ക് സീറോ ടിക്കറ്റ് നൽകി പണം തട്ടൽ ആരോപണം പരിശോധന ശക്തമാക്കും, ജീവനക്കാരെ കയ്യേറ്റം ചെയ്താൽ കടുത്ത നടപടിയെന്ന് ഗതാഗതമന്ത്രി