'അസ്ലം തെറ്റ് ചെയ്തതിന് തെളിവുണ്ട്, ഭീഷണിപ്പെടുത്തി 20 പവനും 50000 രൂപയും തട്ടിയെടുത്തു'; കള്ളക്കേസല്ലെന്ന് പെൺകുട്ടിയുടെ കുടുംബം

Published : Oct 14, 2026, 01:57 PM IST
Suicide

Synopsis

കൃത്യമായി പരാതികൾ നൽകിയിരുന്നു. നിയമപരമായി മുന്നോട്ടു പോകുമെന്നും പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിലെ ആക്രമണങ്ങളെ വകവയ്ക്കുന്നില്ലെന്നും കുടുംബം പറയുന്നു.

തൃശ്ശൂർ: കൊടുങ്ങല്ലൂരിലെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതിന് പിന്നാലെ 18 കാരൻ ആത്മഹത്യ ചെയ്തെന്ന കുടുംബത്തിന്റെ ആരോപണത്തിൽ വഴിത്തിരിവ്. അത് കള്ളക്കേസ് അല്ലെന്ന് ചൂണ്ടിക്കാട്ടി തെളിവുകൾ പുറത്തുവിട്ട് പെൺകുട്ടിയുടെ കുടുംബം. ആരോപണം ഉന്നയിച്ച നൗഷാദിനെതിരെ ഇരയായ പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. അസ്‌ലം തെറ്റ് ചെയ്തതിന്റെ തെളിവുകൾ ഉണ്ടെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. 20 പവനും 50,000 രൂപയുമാണ് തട്ടിയെടുത്തത്. കൃത്യമായി പരാതികൾ നൽകിയിരുന്നു. നിയമപരമായി മുന്നോട്ടു പോകുമെന്നും പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിലെ ആക്രമണങ്ങളെ വകവയ്ക്കുന്നില്ലെന്നും കുടുംബം പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൈകോർത്ത് ജി സുധാകരനും, കെഎസ്ആർടിസിക്ക് വീണ്ടും പുതിയ ബസ്; 45 ലക്ഷം രൂപ അനുവദിച്ച് അമ്പലപ്പുഴ എംഎൽഎ
നാട്ടികയിലെ ടോൾപിരിവിന് ഇടക്കാല സ്റ്റേ ഇല്ല; ടോൾ നിർത്താനാകില്ലെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ, പ്രദേശവാസികൾക്ക് ഇളവ്