കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി

Published : Mar 26, 2019, 10:37 AM ISTUpdated : Mar 26, 2019, 05:47 PM IST
കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി

Synopsis

പറക്കുളം സ്വദേശി സുനിൽകുമാർ (23) ഭാര്യ ശാന്തിനി(19) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് ഇവരെ കൊല്ലം ബീച്ചിനുസമീപത്തെ കടലിൽ കാണാതായത്.

കൊല്ലം: കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. പറക്കുളം സ്വദേശി സുനിൽകുമാർ (23) ഭാര്യ ശാന്തിനി(19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കൊല്ലം പോര്‍ട്ടിന് സമീപമാണ് മൃതദേഹം അടിഞ്ഞത്. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

ഞായറാഴ്ച വൈകീട്ടാണ് ഇവരെ കൊല്ലം ബീച്ചിനുസമീപത്തെ കടലിൽ കാണാതായത്. സുനിൽകുമാറിന്‍റെ സഹോദരഭാര്യയുടെ ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ പെരുമണിലേക്ക് പോയതായിരുന്നു ഇരുവരും. വിവാഹം കഴിഞ്ഞ് വൈകീട്ടോടെയാണ് കൊല്ലം ബീച്ചിലെത്തിയത്. സഹോദരനും മറ്റു ബന്ധുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. കാൽ നനയ്ക്കാനിറങ്ങിയ ശാന്തിനി തിരയിൽപ്പെടുന്നതുകണ്ട് രക്ഷിക്കാനിറങ്ങിയപ്പോഴാണ് സുനിൽകുമാറും തിരയിൽപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാദുഷയ്ക്ക് പിന്നാലെ 'ബട്ട് ക്യാഷ്' കമന്‍റുകൾ വീണ്ടും വൈറൽ; ആന്‍റോ ആന്‍റണിയുടെ കമന്‍റ് ബോക്സിലും അതേ കമന്‍റുകൾ, സംഭവം ഇങ്ങനെ
ലോകകപ്പ് നേടി വേഗം വായോ! സഞ്ജുവിന് കേരളത്തിൽ പുതിയ ചുമതല; കേരള സർക്കാരിന്‍റെ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡർ