കലാപ ഭീഷണി നടത്തിയതിനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ അക്രമാസക്തരായി പ്രശ്നങ്ങൾ ഉണ്ടാക്കി എന്നും പൊലീസിനെ ആക്രമിക്കുകയും ചെയ്തുവെന്നും എഫ്ഐആറിൽ പറയുന്നു.
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ എംഎൽഎ വി ജോയിക്കും കടകംപള്ളി സുരേന്ദ്രനും എതിരെ പൊലീസ് കേസെടുത്തു. എസ് എച്ച് ഒ സതീഷ് കുമാർ, എസ് ഐ ഗോകുൽ എന്നിവർക്കെതിരെ നടത്തിയ പരാമർശത്തിൽ ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബോധപൂർവം കലാപം ഉണ്ടാക്കണമെന്നും പോലീസ് ഉദ്യോഗസ്ഥരെ വധിക്കണമെന്നുള്ള ഉദ്ദേശത്തോടെ വിദ്വേശപരമായും പ്രകോപനപരമായും പ്രസംഗം നടത്തി എന്നാണ് കേസ്. കലാപ ഭീഷണി നടത്തിയതിനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ അക്രമാസക്തരായി പ്രശ്നങ്ങൾ ഉണ്ടാക്കി എന്നും പൊലീസിനെ ആക്രമിക്കുകയും ചെയ്തുവെന്നും എഫ്ഐആറിൽ പറയുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രന്റെ പരാതിയിലാണ് കേസ്.

