'ഏത് സമരവും ഖദർ ഉടയാതെ വേണമെന്ന പിടിവാശി കളയണം': കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളെ വിമർശിച്ച് കൊല്ലം ഡിസിസി

Published : Jul 04, 2019, 09:21 PM ISTUpdated : Jul 05, 2019, 12:16 AM IST
'ഏത് സമരവും ഖദർ ഉടയാതെ വേണമെന്ന പിടിവാശി കളയണം': കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളെ വിമർശിച്ച് കൊല്ലം ഡിസിസി

Synopsis

ഒരേ പദവിയിൽ പത്ത് വർഷം പൂർത്തിയാക്കിയവർ തൽസ്ഥാനത്ത് നിന്ന് മാറി പുതിയ ആളുകൾക്ക് അവസരം നൽകണമെന്നും  കൊല്ലം ഡിസിസിയുടെ ജില്ലാ നേതൃക്യാംപിൽ അവതരിപ്പിച്ച സംഘടനാ പ്രമേയം

കൊല്ലം: കേന്ദ്ര സംസ്ഥാന നേത്യത്വങ്ങളെ വിമർശിച്ച് കൊല്ലം ഡിസിസിയുടെ ജില്ലാ നേതൃക്യാംപിൽ രാഷ്ട്രീയ പ്രമേയം. ഏതു സമരവും ഖദർ ഉടയാതെയാകണം എന്ന പിടിവാശി നേതാക്കൾ ഉപേക്ഷിക്കണമെന്നും ഡിസിസി വൈസ് പ്രസിഡന്‍റ് ചിറ്റുമൂല നാസർ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. നിരാശയുടെ സമയമല്ലിതെന്നും പ്രത്യയശാസ്ത്രപരമായി കൂട്ടാവുന്നവരെ  ഒപ്പം നിർത്തി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി മുന്നേറണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. 

കോൺഗ്രസ് നേതാക്കൾക്കെതിരെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ ആക്ഷേപം ചൊരിഞ്ഞ ബ്രാഞ്ച് മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് തലം വരെയുള്ളവർക്കെതിരെ സംസാരിക്കുന്ന തെളിവുകളുകളടക്കമുള്ള ആരോപണം വന്നു. ഇക്കാര്യത്തിലെ  പ്രതികരണം സദാചാര ബോധത്താൽ പരിമിതപ്പെടുത്തേണ്ടിയിരുന്നോയെന്നും പ്രമേയം ചോദിക്കുന്നു. 

ഒരേ പദവിയിൽ പത്ത് വർഷം പൂർത്തിയാക്കിയവർ തൽസ്ഥാനത്ത് നിന്ന് മാറി പുതിയ ആളുകൾക്ക് അവസരം നൽകണമെന്നും  കൊല്ലം ഡിസിസിയുടെ ജില്ലാ നേതൃക്യാംപിൽ അവതരിപ്പിച്ച സംഘടനാ പ്രമേയം  ആവശ്യപ്പെടുന്നു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി