'കൊവിഡ് രോഗികളെ വീടുകളില്‍ ചികിത്സിക്കണ്ട'; വിവാദ ഉത്തരവ് പിന്‍വലിച്ച് കൊല്ലം ഡിഎംഒ

Published : May 14, 2021, 05:38 PM ISTUpdated : May 14, 2021, 05:42 PM IST
'കൊവിഡ് രോഗികളെ വീടുകളില്‍ ചികിത്സിക്കണ്ട'; വിവാദ ഉത്തരവ് പിന്‍വലിച്ച് കൊല്ലം ഡിഎംഒ

Synopsis

ഗൃഹചികിത്സ അവസാനിപ്പിക്കണമെന്നും രോഗികളെ ഡിസിസികളിലേക്കോ സിഎഫ്എൽടിസികളിലേക്കോ മാറ്റണമെന്നുമായിരുന്നു ഡിഎംഒയുടെ ഉത്തരവ്. 

കൊല്ലം: കൊവിഡ് രോഗികളുടെ ഗൃഹചികിത്സ അവസാനിപ്പിക്കണമെന്ന വിവാദ ഉത്തരവ് പിന്‍വലിച്ചെന്ന് കൊല്ലം ഡിഎംഒ. ആരോ​ഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഉത്തരവ് പിന്‍വലിച്ചത്. ​ഗൃഹചികിത്സ അവസാനിപ്പിക്കണമെന്നും രോഗികളെ ഡിസിസികളിലേക്കോ സിഎഫ്എൽടിസികളിലേക്കോ മാറ്റണമെന്നുമായിരുന്നു ഡിഎംഒയുടെ ഉത്തരവ്. വീട്ടിൽ ചികിത്സയിൽ തുടരുന്ന മുഴുവൻ രോഗികളെയും മാറ്റണമെന്നായിരുന്നു ഉത്തരവിൽ ഉണ്ടായിരുന്നത്. കളക്ടറുടെ നിർദ്ദേശമനുസരിച്ചാണ് ഉത്തരവെന്നായിരുന്നു ഡിഎംഒ പറഞ്ഞത്. എന്നാൽ, ഉത്തരവിനെ പറ്റി അറിയില്ലെന്നാണ് ജില്ലാ കളക്ടറുടെ മറുപടി. ഉത്തരവിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും
കോട്ടക്കലിൽ മഖാമിലെ നേര്‍ച്ചപ്പെട്ടി പുലര്‍ച്ചെ കൊള്ളയടിച്ചു, പണം മുസല്ലയിൽ പൊതിഞ്ഞു കൊണ്ടുപോയി; മോഷ്ടാവ് പിടിയിൽ