കുത്തിവയ്പ്പിലെ പിഴവെന്ന പരാതി; ജീവനക്കാരെ സംരക്ഷിച്ച് കൊല്ലം ഡിഎംഒയുടെ റിപ്പോർട്ട്, പരാതിയുമായി കുടുംബം

Published : Aug 23, 2022, 06:51 AM ISTUpdated : Aug 23, 2022, 07:09 AM IST
കുത്തിവയ്പ്പിലെ പിഴവെന്ന പരാതി; ജീവനക്കാരെ സംരക്ഷിച്ച് കൊല്ലം ഡിഎംഒയുടെ റിപ്പോർട്ട്, പരാതിയുമായി കുടുംബം

Synopsis

കുട്ടിയുടെ അമ്മയുടെ മൊഴി പോലും രേഖപ്പെടുത്താതെ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകിയതിനെതിരെ കുടുംബം രംഗത്തെത്തി

കൊല്ലം : കൊല്ലം വട്ടവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുത്തിവെയ്പ്പ് എടുത്ത പത്ത് വയസ്സുകാരിക്ക് ശസ്ത്രക്രിയ വേണ്ടിവന്ന സംഭവത്തിൽ ആശുപത്രി ജീവനക്കാരെ സംരക്ഷിച്ച് ഡി എം ഒ റിപ്പോർട്ട് നൽകിയെന്ന് പരാതി. ജീവനക്കാർക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിൽ പറയുന്നത്. കുട്ടിയുടെ അമ്മയുടെ മൊഴി പോലും രേഖപ്പെടുത്താതെ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകിയതിനെതിരെ കുടുംബം രംഗത്തെത്തി.

കഴിഞ്ഞ ജൂണിലാണ് പള്ളിമൺ സ്വദേശികളായ സുൽഫത്ത് - അമീർഖാൻ ദന്പതികളുടെ മകളെ പത്താം വയസ്സിലെ കുത്തിവെയ്പ്പ് എടുക്കാനായി നെടുന്പന വട്ടവിള ആരോഗ്യകേന്ദ്രത്തിൽ കൊണ്ടുപോയത്. കുത്തിവെയ്പ്പിന് പിന്നാലെ കുട്ടിയുടെ കൈ നീരുവന്ന് വിയര്‍ത്തു. ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയെ ശസ്ത്രക്രിയക്ക് വിധയമാക്കി. 

കയ്യിലെ നീരു വന്ന ഭാഗത്തെ ദശ മുഴുവൻ നീക്കം ചെയ്തു. കുടുംബം കളക്ടർക്ക് നൽകിയ പരാതിയിലാണ് ഇപ്പോൾ ആരോഗ്യ പ്രവർത്തകരെ സംരക്ഷിച്ചുകൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ആശുപത്രി ജീവനക്കാർ വേണ്ട വിധത്തിൽ വിഷയം കൈകാര്യം ചെയ്തതെന്നും മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയതെന്നുമാണ് റിപ്പോർട്ടിലുള്ളത്.വിഷയത്തിൽ ആരോഗ്യമന്ത്രിയെ സമീപിക്കാൻ ശ്രമിച്ചെങ്കിലും അനുകൂലമായ മറുപടി ഉണ്ടായില്ലെന്നും കുടുംബം പറയുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വട്ടിയൂർക്കാവ് പൊലീസ് ആകാശത്തേക്ക് വെടിവെച്ചത് സുഗതനും ചേട്ടനും ആക്രമിച്ചതോടെ, ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ; സിഐക്ക് അടക്കം മർദ്ദനം
ആഭ്യന്തരമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്ഐ മുൻകൂട്ടി അനുമതി വാങ്ങാതെ ലോകകപ്പ് വിളംബര ജാഥ നടത്തി, തടഞ്ഞ് പോലീസ്, നടുറോഡിൽ വൻ തർക്കം