
കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയിലായത് തമിഴ്നാട്ടില്‍നിന്ന്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെ പ്രതികള്‍ കേരള അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതായാണ് വിവരം. കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലത്തുനിന്നാണ് മൂന്നു പ്രതികളെയും പിടികൂടിയത്. തട്ടിക്കൊണ്ടുപോകല്‍ കേസിലെ മുഖ്യസൂത്രധാരനും പിടിയിലായവരിലുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതിനിടെ, കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളുമായി പൊലീസ് കേരളത്തിലേക്ക് പുറപ്പെട്ടു. കൊല്ലത്ത് എത്തിച്ച് ഇവരെ വിശദമായി പൊലീസ് ചോദ്യം ചെയ്തതേക്കും.
പിടിയിലായവര്‍ ഒരു കുടുംബത്തിലുള്ളവരെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും മകനുമാണ് തമിഴ്നാട്ടിലെ പുളിയറയില്‍നിന്ന് പിടിയിലായതെന്നാണ് സൂചന. അന്വേഷണ സംഘം ഇവിടെയെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ചാത്തന്നൂര്‍ സ്വദേശികളാണ് പിടിയിലായത്. രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്നാണ് പൊലീസ് പറയുന്നത്.
കേസുമായി നേരിട്ട് ബന്ധമുള്ള 3 പേരാണ് കസ്റ്റഡിയിലായിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലെടുത്തുവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലമാണ് പുളിയറ. കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഇപ്പോള്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തുകൊണ്ട് പൊലീസ് നിര്‍ണായക നീക്കം നടത്തിയിരിക്കുന്നത്. മൂന്നുപേരെ കൂടാതെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവരേണ്ടതുണ്ട്. പിടിയിലായവരുടെ വിവരങ്ങള്‍ വൈകാതെ പൊലീസ് പുറത്തുവിട്ടേക്കും.
6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: 3 പേർ കസ്റ്റഡിയിൽ; പിടിയിലായത് ചാത്തന്നൂർ സ്വദേശികൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam