മൊസാംബിക്കിലെ ബോട്ട് അപകടത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിയും; ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു

Published : Oct 18, 2025, 03:20 PM IST
mozambique boat accident

Synopsis

മൊസാംബിക്കിലെ ബോട്ട് അപകടത്തിൽ കാണാതായതിൽ കൊല്ലം സ്വദേശിയും. കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനെയാണ് കാണാതായത്. കാണാതായ 5 ഇന്ത്യാക്കാർക്കായി തെരച്ചിൽ തുടരുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്

കൊല്ലം: മൊസാംബിക്കിലെ ബോട്ട് അപകടത്തിൽ കാണാതായതിൽ കൊല്ലം സ്വദേശിയും. കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനെയാണ് കാണാതായത്. സ്കോർപിയോ മറൈൻ കമ്പനി ജീവനക്കാരനാണ് ശ്രീരാഗ്. ബന്ധുക്കളെ എംബസിയിൽ നിന്നും കമ്പനിയിൽ നിന്നും വിവരം അറിയിച്ചു. അതേസമയം, മൊസാംബിക്കിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ 5 ഇന്ത്യാക്കാർക്കായി തെരച്ചിൽ തുടരുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. കാണാതായവരിൽ എറണാകുളം പിറവം സ്വദേശിയും ഉണ്ടെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു. പിറവത്തെ ബന്ധുക്കൾക്ക് വിവരം ലഭിച്ചതായാണ് ഒടുവിലെ വിവരം. പ്രാദേശിക ഭരണകൂടവുമായി ചേർന്നാണ് രക്ഷാ പ്രവർത്തനമെന്നും മൊസാംബിക്കിലെ ഇന്ത്യൻ ഹൈ കമ്മീഷൻ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്.

അപകടത്തിൽ 3 ഇന്ത്യക്കാർ മരിക്കുകയും മലയാളിയടക്കം 5 പേരെ കാണാതാവുകയും ചെയ്തു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. 21 പേരാണ് ആകെ ബോട്ടിലുണ്ടായിരുന്നത്. ഇവരിൽ 14 പേർ സുരക്ഷിതരാണ്. എംടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ഇന്ത്യൻ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. ബന്ധപ്പെടാനുള്ള നമ്പര്‍ ഹൈക്കമ്മീഷണര്‍‌ പുറത്തിറക്കിയിട്ടുണ്ട്. +258-870087401 (m), +258-821207788 (m), +258-871753920 (WhatsApp)

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം