യുപിഎസ്‍സി പരീക്ഷയില്‍ ഒന്നാം റാങ്ക് മലയാളിക്ക്; ലക്ഷ്മിയുടെ ലക്ഷ്യം സിവില്‍ സര്‍വീസ്

Published : Aug 07, 2019, 12:21 PM IST
യുപിഎസ്‍സി പരീക്ഷയില്‍ ഒന്നാം റാങ്ക് മലയാളിക്ക്; ലക്ഷ്മിയുടെ ലക്ഷ്യം സിവില്‍ സര്‍വീസ്

Synopsis

പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ലക്ഷ്മിക്ക് കരസേനയില്‍ ലഫ്റ്റനന്‍റ് പദവിയില്‍ ജോലി ലഭിക്കും. എന്നാല്‍ സിവില്‍ സര്‍വീസ് ആണ് ലക്ഷ്മിയുടെ ലക്ഷ്യം. 

കൊല്ലം: യുപിഎസ്‍സി കംബൈന്‍ഡ് ഡിഫന്‍സ് സിവില്‍ സര്‍വീസ് പരീക്ഷയുടെ വനിതാ വിഭാഗത്തില്‍ ഒന്നാം റാങ്ക് മലയാളിക്ക്. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ ലക്ഷ്മി ആര്‍ കൃഷ്ണനാണ് അഭിമാന നേട്ടം കൈവരിച്ചത്. സിവില്‍ സര്‍വീസ് പരിശീലനത്തിനിടെ കഴിഞ്ഞ നവംബറിലാണ് യുപിഎസ്‍സിയുടെ കംബൈന്‍ഡ് ഡിഫന്‍സ് പരീക്ഷ ലക്ഷ്മി എഴുതുന്നത്.

എഴുത്ത് പരീക്ഷയില്‍ വിജയിച്ച ലക്ഷ്മി ഏപ്രിലില്‍ അഭിമുഖ പരീക്ഷയിലുംപങ്കെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ഫലം വന്നത്. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ലക്ഷ്മിക്ക് കരസേനയില്‍ ലഫ്റ്റനന്‍റ് പദവിയില്‍ ജോലി ലഭിക്കും. എന്നാല്‍ സിവില്‍ സര്‍വീസ് ആണ് ലക്ഷ്മിയുടെ ലക്ഷ്യം. അതുകൊണ്ട് പരിശീലനത്തിന് ചേരുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ലക്ഷ്മി പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മേയര്‍ വിവി രാജേഷിനും സംഘത്തിനും ഡൽഹിയിൽ വൻ വരവേൽപ്, ഇന്ന് 2 മണിക്കൂര്‍ പ്രധാനമന്ത്രിക്കൊപ്പം ഔദ്യോഗിക വസതിയിൽ, അമിത് ഷായുമായും കൂടിക്കാഴ്ച
അങ്ങനെ ഒരു കൊറിയൻ സുഹൃത്ത് ഇല്ല, കൊറിയൻ സമ്മാനം നാട്ടിൽ കിട്ടുന്ന ലോക്കൽ വാച്ച്, ചോറ്റാനിക്കരയിൽ ജീവനൊടുക്കിയ കുട്ടിയുടെ അധ്യാപകൻ പറയുന്നു