
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജില്ലാ തല സമ്പർക്ക പരിപാടി എൻ എസ് എസ് ബഹിഷ്‌കരിച്ചു. തങ്ങളുടെ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുന്നതിനാലാണ് ബഹിഷ്കരണമെന്ന് എൻ എസ് എസ് കൊല്ലം താലൂക്ക് യൂണിയൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്കൊപ്പം രാവിലെ എട്ടരയ്ക്ക് പ്രാതലിനുള്ള ക്ഷണമാണ് നിരസിച്ചത്.
എൻ എസ് എസ് കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡൻറിനെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. മന്നം ജയന്തി അവധിയായി പ്രഖ്യാപിക്കണം എന്ന ആവശ്യം നടപ്പായില്ല, മുന്നോക്ക സംവരണം നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി, ദേവസ്വം ബോർഡ് നടത്തിപ്പിൽ അതൃപ്തിയുണ്ടെന്നും കൊല്ലം എൻ എസ് എസ് താലൂക്ക് യൂണിയൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam