വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; സാറാ ജോസഫിന്‍റെ മരുമകന്‍റെ അക്കൗണ്ടില്‍ നിന്ന് 20 ലക്ഷം തട്ടിയെടുത്തു

Published : Dec 22, 2020, 09:32 AM ISTUpdated : Dec 22, 2020, 10:05 AM IST
വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; സാറാ ജോസഫിന്‍റെ മരുമകന്‍റെ അക്കൗണ്ടില്‍ നിന്ന് 20 ലക്ഷം തട്ടിയെടുത്തു

Synopsis

കാനറാ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തത്. സിം കാര്‍ഡിന്‍റെ ഡ്യൂപ്ലിക്കേറ്റ് എടുത്തായിരുന്നു തട്ടിപ്പ്. ഇതില്‍ വന്ന ഒടിപി ഉപയോഗിച്ച് തട്ടിപ്പ് സംഘം പണം പിന്‍വലിക്കുകയായിരുന്നു. 

തൃശ്ശൂര്‍: എഴുത്തുകാരി സാറാ ജോസഫിന്‍റെ മരുമകന്‍ പി കെ ശ്രീനിവാസന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20 ലക്ഷം തട്ടിയെടുത്തു. കാനറാ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തത്. സിം കാര്‍ഡിന്‍റെ ഡ്യൂപ്ലിക്കേറ്റ് എടുത്തായിരുന്നു തട്ടിപ്പ്. ഇതില്‍ വന്ന ഒടിപി ഉപയോഗിച്ച് തട്ടിപ്പ് സംഘം പണം പിന്‍വലിക്കുകയായിരുന്നു. പി കെ ശ്രീനിവാസന്‍റെ പരാതിയില്‍ തൃശ്ശൂര്‍ സിറ്റി സൈബർ സെൽ അന്വേഷണം തുടങ്ങി.

ബാങ്കിന്‍റെ ഭാഗത്ത് നിന്നുണ്ടായത് തണുത്ത പ്രതികരണമാണെന്ന് സാറാ ജോസഫ് പറഞ്ഞു. ബാങ്കറിയാതെ ഒന്നും സംഭവിക്കില്ല. പണം പോകുമ്പോള്‍ മെസെജോ മെയിലോ വന്നില്ല. ബിഎസ്എന്‍എല്ലിന്‍റെ പിടിപ്പുകേട് മൂലമാണ് വ്യാജ സിം ഉണ്ടാക്കാനായത്. ബാങ്കിലെ യൂസെര്‍ നെയിം, പാസ്‍വേഡ് എന്നിവ  എങ്ങനെ ചോര്‍ന്നെന്നും സാറാ ജോസഫ് ചോദിച്ചു. 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ