ടോള്‍ നല്കാത്തത് ചോദ്യം ചെയ്തു; കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരന് കാർ യാത്രികരുടെ മർദ്ദനം

Published : Aug 11, 2022, 05:33 PM ISTUpdated : Aug 11, 2022, 05:43 PM IST
ടോള്‍ നല്കാത്തത് ചോദ്യം ചെയ്തു;  കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരന് കാർ യാത്രികരുടെ മർദ്ദനം

Synopsis

കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് സംഭവം. കുരീപ്പുഴ സ്വദേശി അരുണിന് ആണ് മര്‍ദ്ദനമേറ്റത്.   

കൊല്ലം: കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ കാര്‍ യാത്രികര്‍ മര്‍ദ്ദിച്ചു. കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് സംഭവം. കുരീപ്പുഴ സ്വദേശി അരുണിന് ആണ് മര്‍ദ്ദനമേറ്റത്. 

ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനമെന്ന് അരുണ്‍ പറഞ്ഞു. അരുണിനെ കാറിൽ നിന്ന് പിടിച്ചു വലിച്ചു ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. KL 26 F 9397 എന്ന നമ്പറിൽ ഉള്ള കാറിൽ എത്തിയവരാണ് അക്രമം നടത്തിയത്. 

Read Also: ലഹരിമരുന്ന് കേസിലെ വ്ലോഗറുടെ വീഡിയോ പ്രചരിപ്പിച്ചതിൽ അന്വേഷണം

കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ചതിന് അറസ്റ്റ് ചെയ്ത വ്ളോഗറുടെ ദൃശ്യം പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണം. എക്സൈസ് ഓഫീസില്‍ നിന്നുള്ള  ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിച്ചത്. എക്സൈസ് കമ്മീഷണറുടെ  ഉത്തരവിന് പിന്നാലെ സംഭവത്തില്‍ എക്സൈസ് വിജിലൻസ് എസ് പി അന്വേഷണം തുടങ്ങി. 

Read Also: ജഡ്ജി മാറണമെന്ന് ആവർത്തിച്ച് അതിജീവിത, എതിർത്ത് പ്രതിഭാഗം; അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ വിമർശനം

കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് വലിക്കാന്‍ പ്രേരിപ്പിച്ച വ്ളോഗര്‍ എക്സൈസിന്‍റെ പിടിയിലായത്. കഞ്ചാവ് ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് പ്ലസ് ടു വിദ്യാ‍ർത്ഥിനിയായ പെൺകുട്ടിയെ പറഞ്ഞുപദേശിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് യൂട്യൂബ് വ്ളോഗര്‍  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്തത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ എക്സൈസ് വ്ളോഗറെ പൊക്കുകയായിരുന്നു. കൊച്ചിയിലെ ഓഫീസിലെത്തിച്ച പ്രതി കഞ്ചാവ് ലഹരിയില്‍ ഉദ്യോഗസ്ഥരോട് കഞ്ചാവിന്‍റെ ഗുണങ്ങളെപ്പറ്റി വിവരിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ ആണ് കഞ്ചാവ് ലഹരിയിൽ റാപ്പ് ഗാനത്തിന്‍റെ ശൈലിയില്‍ കഞ്ചാവിന്‍റെ ഗുണം വിവരിച്ച് എക്സൈസ് ഓഫിസിനുള്ളില്‍ പ്രകടനം നടത്തിയത്.

Read Also: ചുംബന മത്സരം നടത്തിയ വിദ്യാർഥികൾ കോളേജ് വിട്ടു, സ്വയം ടിസി വാങ്ങിയതാണെന്ന് കോളേജ് അധികൃതർ

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം