
പാലക്കാട്: പാലക്കാട്ടെ ഉത്സവപറമ്പുകളിൽ നിറസാന്നിധ്യമായിരുന്ന പ്രശസ്തനായ ആന കോങ്ങാട് കുട്ടിശങ്കരൻ ചരിഞ്ഞു. പാദരോഗത്തെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു. 58 വയസ് പ്രായമുണ്ട്.
കോങ്ങാട് തിരുമാണ്ഡാംകുന്ന് ക്ഷേത്രത്തിലെ ദേവസ്വം ആനയാണ്. ആഡ്യൻ തമ്പുരാൻ, ഇഭകുല ചക്രവർത്തി, ഗജരാജൻ എന്നീ പട്ടങ്ങൾ നേടിയിട്ടുണ്ട്. കേരളത്തിലെ നാട്ടാനകളിൽ ഏറെ പ്രസിദ്ധിയാർജിച്ച ആനയായിരുന്നു കോങ്ങാട് കുട്ടിശങ്കരൻ.
18 നഖങ്ങളും നിലത്തിഴയുന്ന തുന്പിക്കൈയും നീളംകൂടിയ വാലും അഴകാര്‍ന്ന കണ്ണുകളും കുട്ടിശങ്കരന്‍റെ പ്രത്യേകതകളാണ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam