
പാലക്കാട്: കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതായി പരാതി. ഇന്ന് രണ്ട് മണിക്കൂർ തട്ടിപ്പ് സംഘം ഫോണിൽ സംസാരിച്ചു എന്നാണ് വിവരം. വ്യാജ ഡിജിറ്റൽ അറസ്റ്റ് സംഘത്തിൽ മലയാളിയും ഉണ്ടെന്ന് കെ ശാന്തകുമാരി പറയുന്നു. എംഎൽ കുഴൽമന്ദം പൊലീസിൽ പരാതി നല്കി. പെഹൽഗാം ഭീകരാക്രമണത്തിലെ പ്രതി ഉപയോഗിച്ചത് കെ ശാന്തകുമാരിയുടെ ഫോണാണെന്ന് പറഞ്ഞാണ് ഭീഷണിപെടുത്തിയത്. പിന്നീട് സംശയം വന്നതോടെ പരാതിപ്പെടുകയായിരുന്നു.
നിങ്ങളുടെ പേരിൽ മുംബൈയിൽ ഒരു ഡോക്യുമെൻറ് രജിസ്ട്രർ ചെയ്തിട്ടുണ്ടെന്നും ഇത് വെച്ച് സിം കാർഡ് എടുത്തു, ഈ സിം കാർഡ് പഹൽഗാം ഭീകരാക്രമണത്തിലെ പ്രതി ഉപയോഗിച്ചിട്ടുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചയാൾ മന്ത്രിയോട് പറഞ്ഞത്. എന്നാൽ ഭരിക്കുന്ന പാട്ടിയുടെ എംഎൽഎയാണ് താനെന്നും ഇങ്ങനെ ഒരു വിഷയം ഉണ്ടാവാൻ സാധ്യതയില്ലെന്നും പ്രതികരിച്ചപ്പോൾ സൈബർ സെല്ലിൻറെ തിരുവനന്തപുരത്തെ ഹെഡ്ക്വാർട്ടേസിലേക്ക് ഫോണ് കണക്ട് ചെയ്യാം എന്ന് തട്ടിപ്പ് സംഘം അറിയിച്ചു. പിന്നാലെ നോർത്ത് ഇന്ത്യൻ ചുവയുള്ള മലയാളത്തിൽ ഒരാൾ എംഎൽഎയോട് സംസാരിക്കുകയായിരുന്നു. പിന്നാലെ സംശയം തോന്നിയതോടെയാണ് എംഎൽഎ പരാതി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam