കൊവിഡ് പടരുന്നു, കൂടൽ മാണിക്യം ക്ഷേത്ര ഉത്സവത്തിനും, പാവറട്ടി പെരുന്നാളിനും അനുമതിയില്ല

Published : Apr 19, 2021, 05:05 PM ISTUpdated : Apr 19, 2021, 05:12 PM IST
കൊവിഡ് പടരുന്നു, കൂടൽ മാണിക്യം ക്ഷേത്ര ഉത്സവത്തിനും, പാവറട്ടി പെരുന്നാളിനും അനുമതിയില്ല

Synopsis

രോഗവ്യാപനം അതി തീവ്രമായ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ തീരുമാനം. 

തൃശൂർ: കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തിൽ പാവറട്ടി പെരുന്നാളിനും കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവത്തിനും അനുമതി നൽകിയ ഉത്തരവ് ജില്ലാ കളക്ടർ റദ്ദാക്കി. രോഗവ്യാപനം അതി തീവ്രമായ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ തീരുമാനം. 

എന്നാൽ അതേ സമയം കർശന നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താൻ തീരുമാനമായിട്ടുണ്ട്. ജില്ലാ കളക്ടർ, ഡിഎംഒ, കമ്മീഷണർ എന്നിവർക്കാണ് പൂര നടത്തിപ്പിൻ്റെ ചുമതല. പൂരപ്പറമ്പിൽ കയറുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതല്ലെങ്കിൽ വാക്സീൻ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം. 

മുത്തപ്പൻ മടപ്പുരയിലേക്ക് പത്ത് ദിവസത്തേക്ക്  പ്രവേശനമില്ല 

കണ്ണൂർ: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലേക്ക് അടുത്ത പത്ത് ദിവസത്തേക്ക് വിശ്വാസികൾക്ക് പ്രവേശനമുണ്ടായിരിക്കില്ല. ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാർഡിലടക്കം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കണ്ണൂരിലെ  ആന്തൂർ നഗരസഭയുടെ ഭാഗമായ വാർഡിലാണ് പറശ്ശിനി ശ്രീമുത്തപ്പൻ മടപ്പുര സ്ഥിതി ചെയ്യുന്നത്. 

കൊവിഡ് രോഗികളുടെ എണ്ണം ഈ പ്രദേശത്ത് കൂടിയ സാഹചര്യത്തിലാണ് 20.4.21 മുതൽ 30.4.21 വരെ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചത്.  ഇതോടൊപ്പം പറശ്ശിനി മടപ്പുരയ്ക്ക് സമീപത്തെ മുഴുവൻ കച്ചവട സ്ഥാപനങ്ങളും 30.4.21 വരെ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം അനുഭാവിക്ക് നടുറോഡിൽ മർദനം; ആക്രമണം എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച്
മലപ്പുറത്ത് വിജയത്തിനിടയിലും നിരാശ; പൊൻമുണ്ടം പഞ്ചായത്തിൽ ലീ​ഗിന് തോല്‍വി, സിപിഎമ്മുമായി ചേർന്ന കോൺ​ഗ്രസിനെതിരെ പ്രതിഷേധം