കൂടത്തായി: ജോളിയടക്കമുള്ള പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

Published : Nov 02, 2019, 03:36 PM ISTUpdated : Nov 02, 2019, 03:43 PM IST
കൂടത്തായി: ജോളിയടക്കമുള്ള പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

Synopsis

റോയ് തോമസ് വധക്കേസിൽ പ്രതികളായ ജോളി, എം എസ് മാത്യു, പ്രജികുമാർ എന്നിവരുടെ റിമാൻഡ് കാലാവധിയാണ് 14 ദിവസത്തേക്ക് കൂടി നീട്ടിയത്.  

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. റോയ് തോമസ് വധക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാർ എന്നിവരുടെ റിമാൻഡ് കാലാവധിയാണ് താമരശ്ശേരി നീട്ടിയത്. ഈ മാസം 16 വരെയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. കോഴിക്കോട് ബീച്ചാശുപത്രിയിൽ ചികിത്സയിലുള്ള അമ്മയെ കാണാൻ പ്രജികുമാറിന് കോടതി അനുമതി നൽകി. 

റോയ് തോമസ് വധക്കേസില്‍ സിലിയുടെ സഹോദരന്‍ സിജോയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. കുന്ദമംഗലം മജിസ്ട്രേറ്റാണ് രഹസ്യമൊഴിയെടുക്കുക. വ്യാജ ഒസ്യത്ത് കേസിൽ ജോളിയുടെ ഒപ്പും കയ്യക്ഷരവും കോടതി തിങ്കളാഴ്ച്ച രേഖപ്പെടുത്തും. അതിനിടെ ജോളിയെ വടകര എസ് പി ഓഫീസിൽ വീണ്ടും ചോദ്യം ചെയ്തു. ആൽഫൈൻ വധക്കേസിൽ പൊലീസ് കസ്റ്റഡിയിലാണ് ജോളിയിപ്പോൾ. ജോളി കൂടുതൽ കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് സംശയിക്കുന്നതായി പൊലീസ് ഇന്നലെ കോടതിയിൽ ബോധിപ്പിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്രസര്‍ക്കാറിന്‍റെ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാന്‍ സതീശന്‍ സര്‍ക്കാര്‍, പ്രതിപക്ഷവും പിന്തുണക്കും
'മൗനവും ഒരു തരത്തിൽ സർക്കാരിനോട് ചെയ്യുന്ന സർവീസ്'; ചീഫ് സെക്രട്ടറി ആയിരിക്കുമ്പോൾ ഉണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് ജയതിലക്