കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസ്: സിപിഎം നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പ​രി​ഗണിക്കും

Published : Jan 30, 2025, 06:32 AM IST
കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസ്: സിപിഎം നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പ​രി​ഗണിക്കും

Synopsis

കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുളളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 

എറണാകുളം: കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുളളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുക. കലാ രാജുവിനെ സിപിഎം ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുപോവുക മാത്രമാണുണ്ടായതെന്നും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നുമാണ് സിപിഎം നേതാക്കളുടെ വാദം.

രാഷ്ട്രീയസമ്മര്‍ദം കാരണമാണ് കലാ രാജു തട്ടിക്കൊണ്ടു പോകല്‍ പരാതി നല്‍കിയത് എന്ന വാദവും ജാമ്യാപേക്ഷയില്‍ സിപിഎം നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. കേസില്‍ നാലു സിപിഎം പ്രവര്‍ത്തകരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുളളവരുടെ അറസ്റ്റ് ഒഴിവാക്കാന്‍ പൊലീസ് നാടകം കളിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉപയോഗിക്കാൻ പാടില്ലാത്ത വെള്ളം, കോളിയാടി സ്കൂൾ കിണറിലെ ജല പരിശോധനയിൽ ബാക്ടീരിയകളുടെ സാന്നിധ്യം; 5 കുട്ടികൾക്ക് കൂടി ഷിഗെല്ല, 502 പേർക്ക് രോഗലക്ഷണം
'മുഖ്യമന്ത്രി വി ഡി സതീശൻ്റെ നടപടി തീർത്തും തെറ്റ്, തുടർച്ചയായ ന്യായീകരണം'; തിരുത്തണമെന്ന് കെ എൻ ബാലഗോപാൽ