ഇതര സംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു, അലർജിയെന്ന് തൊഴിലാളി, അല്ലെന്ന് വിലയിരുത്തി ഡോക്ടർമാർ

Published : Apr 24, 2026, 04:31 PM IST
koothattukulam worker suffers sunburn severe blisters on hands and neck shifted to hospital

Synopsis

കൂത്താട്ടുകുളം താമരക്കാട് പ്രദേശത്ത് പ്രവർത്തിക്കുന്ന തടിമില്ലിലെ തൊഴിലാളിക്ക് സൂര്യാതപമേറ്റു

കൊച്ചി: കൂത്താട്ടുകുളം താമരക്കാട് പ്രദേശത്ത് പ്രവർത്തിക്കുന്ന തടിമില്ലിലെ തൊഴിലാളിക്ക് സൂര്യാതപമേറ്റു. ഒഡീഷ സ്വദേശിയായ പാണ്ഡവ ബൈര (27)യുടെ ഇരു കൈകളിലും കഴുത്തിലും ആണ് സൂര്യാതപമേറ്റ് പൊളളിയത്. ഇരു കൈത്തണ്ടകളിലും വലിയ കുമിളകളായി തൊലി വീർത്തു പൊങ്ങിയിയ നിലയിലാണ്. വ്യാഴാഴ്ച ഉച്ചയോടെ ഇയാളെ കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി.

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ തനിക്ക് ഉണ്ടായത് സൂര്യാതപമല്ല, പൊടികൊണ്ടുള്ള അലർജിയാണ് എന്നാണ് പരിക്കേറ്റ തൊഴിലാളിയുടെ വിശദീകരണം. എന്നാൽ ഇത് സൂര്യാതപം മൂലമുള്ള പൊള്ളലാണെന്നാണ് കൂത്താട്ടുകുളം സിഎച്ച്സിയിലെ ഡോക്ടർമാരുടെ വിലയിരുത്തൽ.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപി-കോൺഗ്രസ് ഡീൽ ആരോപിച്ച് എം വി ഗോവിന്ദൻ; 'കോ-ലീ-ബി സഖ്യത്തിന്റെ അതേ മണ്ണിലാണ് ബിജെപി കോൺഗ്രസ് ഡീൽ, നേതൃത്വം നല്‍കിയത് ഷാഫി പറമ്പില്‍'
മുണ്ടത്തിക്കോട് അപകടം: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മരിച്ചു; ഇതോടെ മരണം 15 ആയി