വാടക കൊടുക്കാനില്ലാതെ പെരുവഴിയിലായ വൃദ്ധദമ്പതികള്‍ക്ക് ആശ്വാസം,താമസിക്കാന്‍ വീടൊരുക്കുമെന്ന് കൊരട്ടിപഞ്ചായത്ത്

Published : Dec 21, 2022, 12:12 PM ISTUpdated : Dec 21, 2022, 12:53 PM IST
വാടക കൊടുക്കാനില്ലാതെ പെരുവഴിയിലായ വൃദ്ധദമ്പതികള്‍ക്ക് ആശ്വാസം,താമസിക്കാന്‍ വീടൊരുക്കുമെന്ന് കൊരട്ടിപഞ്ചായത്ത്

Synopsis

പ്രതിമാസം 1500 രൂപാ വീതം നൽകാമെന്ന് മെമ്പർമാർ,സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ KR സുമേഷ് 1000 രൂപയും പഞ്ചായത്ത് അംഗം സത്യൻ 500 രൂപയും പ്രതിമാസം നൽകും

തൃശ്ശൂര്‍:വാടക കൊടുക്കാനില്ലാതെ പെരുവഴിയിലായ വൃദ്ധദമ്പതികള്‍ക്ക് ആശ്വാസം,താമസിക്കാന്‍ വീടൊരുക്കുമെന്ന് കൊരട്ടിപഞ്ചായത്ത് പ്രഖ്യാപിച്ചു.കൊരട്ടി സ്വദേശികളായ ജോർജ് , മേരി ദമ്പതികളാണ് പെരുവഴിയിലായത്.വാടക വീട്ടിൽ നിന്ന് ഇറക്കിവിട്ടതിനെത്തുടർന്നാണ് പെരുവഴിയിലായത്.മറ്റൊരു വീട് കിട്ടിയശേഷം മാറാമെന്ന് ഉറപ്പ്  നൽകിയെങ്കിലും വീട്ടുടമ സമ്മതിച്ചില്ല.വീട്ടുസാധനങ്ങൾ പുറത്ത് കൂട്ടിയിട്ടു.ഈ സാഹചര്യത്തിലാണ് ദമ്പതികളുടെ പ്രശ്നത്തിൽ കൊരട്ടി പഞ്ചായത്ത് ഇടപെട്ടത്.

ചാലക്കുടിയിൽ വാടക വീടൊരുക്കും.പ്രതിമാസം 1500 രൂപാ വീതം നൽകാമെന്ന് കൊരട്ടി പഞ്ചായത്ത് മെമ്പർമാർ അറിയിച്ചു.സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ KR സുമേഷ് 1000 രൂപയും പഞ്ചായത്ത് അംഗം സത്യൻ 500 രൂപയും പ്രതിമാസം നൽകും.ദമ്പതികളുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേതാക്കൾക്കും പ്രവർത്തകർക്കും സണ്ണി ജോസഫിന്റെ മുന്നറിയിപ്പ്; 'മുഖ്യമന്ത്രി' ചർച്ച തുടർന്നാൽ അച്ചടക്ക ലംഘനമായി കണക്കാക്കും
കൊല്ലത്ത് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സൂര്യാഘാതമേറ്റിട്ടുണ്ടെന്ന് സംശയം