
കൊച്ചി: കോതമംഗലം പള്ളി ഓർത്തഡോക്സ് സഭയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. പള്ളിയുടെ ഹാൾ കൊവിഡ് കെയർ സെന്റർ ആയതിനാൽ പള്ളി ഉൾക്കൊള്ളുന്ന പ്രദേശം കണ്ടെയ്ൻമെന്‍റ് സോൺ ആണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ഈ സാഹചര്യത്തിൽ വിധി നടപ്പാക്കാൻ സമയം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. പള്ളി പരിസരം കണ്ടെയ്ൻമെന്‍റ് സോൺ ആക്കിയതിന്റെ രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. പള്ളി ഏറ്റെടുക്കുന്നതിന് കേന്ദ്രസേനയെ വിന്യസിക്കുന്ന കാര്യത്തിൽ നിലപാടറിയിക്കാൻ കേന്ദ്രസർക്കാരും കൂടുതൽ സമയം ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam