കോതമം​ഗലം പള്ളി ഏറ്റെടുക്കൽ; സാവകാശം വേണമെന്നാവർത്തിച്ച് സർക്കാർ ഹൈക്കോടതിയിൽ

Web Desk   | Asianet News
Published : Aug 24, 2020, 03:16 PM ISTUpdated : Aug 24, 2020, 03:28 PM IST
കോതമം​ഗലം പള്ളി ഏറ്റെടുക്കൽ; സാവകാശം വേണമെന്നാവർത്തിച്ച് സർക്കാർ ഹൈക്കോടതിയിൽ

Synopsis

 കൊവിഡിന്റെ പശ്ചാത്തലത്തിൽ സാവകാശം വേണമെന്നാണ് പറഞ്ഞത്. പള്ളി കണ്ടയ്ന്‍മെന്‍റ് സോണിലാണെന്നും പള്ളി ഉൾപ്പെടുന്ന മുനിസിപ്പൽ പരിധിയിൽ  മാത്രം 37 കൊവിഡ് രോഗികളുണ്ടെന്നും കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.   

കൊച്ചി: കോതമംഗലം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ സാവകാശം വേണമെന്ന് എറണാകുളം ജില്ലാ കളക്ടർ ഹൈക്കോടതിയിൽ പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ സാവകാശം വേണമെന്നാണ് പറഞ്ഞത്. പള്ളി കണ്ടയ്ന്‍മെന്‍റ് സോണിലാണെന്നും പള്ളി ഉൾപ്പെടുന്ന മുനിസിപ്പൽ പരിധിയിൽ  മാത്രം 37 കൊവിഡ് രോഗികളുണ്ടെന്നും കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

പള്ളി ഏറ്റെടുക്കൽ നടപടിയുമായി മുമ്പോട്ട് പോയാൽ ആളുകൾ സംഘടിക്കാൻ സാധ്യതയുണ്ടെന്നും ഇത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നും കളക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പികണമെന്നും കളക്ർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. 

മുളന്തുരുന്തി പള്ളിയിൽ കോടതി ഉത്തരവ് നടപ്പാക്കിയപ്പോൾ കൊവിഡ് പ്രോട്ടോക്കോൾ  ലംഘിച്ച് ആളുകൾ സംഘടിച്ചു.  ഇവരുടെ സാമ്പിൾ പരിശോധന ഫലം വരാനിരിക്കുന്നതയുള്ളൂ.  ഇടുക്കി മുള്ളരിങ്ങാട് പള്ളിയിൽ കോടതി വിധി നടപ്പാക്കിയപ്പോൾ അവിടെ കൊവിഡ്
സൂപ്പർ സ്പ്രെഡ് ഉണ്ടായെന്നും ഹൈക്കോടതിയെ അറിയിച്ചു. ഹ‍ർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. പള്ളിയുടെ ഹാൾ കൊവിഡ് കെയർ സെന്റർ ആയതിനാൽ പള്ളി ഉൾക്കൊള്ളുന്ന പ്രദേശം കണ്ടെയ്ൻമെന്‍റ് സോൺ ആണെന്ന് സർക്കാർ കഴിഞ്ഞയാഴ്ച കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിധി നടപ്പാക്കാൻ സമയം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പോറ്റിയെ കേറ്റിയെ' പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികൾ ഉടനില്ല; പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും
രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും