കേരളത്തിൽ ഇടത് വിരുദ്ധ ദുഷ്ടസഖ്യമെന്ന് എം സ്വരാജ്; വിഡി സതീശനും വിമര്‍ശനം

By Web TeamFirst Published Aug 24, 2020, 2:59 PM IST
Highlights

സര്‍ക്കാരിനെതിരെ യുഡിഎഫും ബിജെപിയും ഒരുമിച്ച് നിൽക്കുന്നു. മുഖ്യമന്ത്രി കസേരയിൽ കണ്ടവര്‍ കയറിയിരിക്കുന്ന പഴയ കാലമല്ല ഇപ്പോൾ കേരളത്തിലെന്ന് ഓര്‍ക്കണമെന്ന് എം സ്വരാജ് 

തിരുവനന്തപുരം:  കേരളത്തിൽ ഇടത് വിരുദ്ധ ദുഷ്ട സഖ്യം പ്രവര്‍ത്തിക്കുന്നു എന്ന് എം സ്വരാജ് നിയമസഭയിൽ. സര്‍ക്കാരിനെതിരെ യുഡിഎഫും ബിജെപിയും ഒരുമിച്ച് നിൽക്കുന്നു . ജനവരുദ്ധ പ്രതിപക്ഷം മാത്രമല്ല , അവര്‍ പടച്ച് വിടുന്ന അസത്യ ജൽപനങ്ങളെ അച്ചടിച്ച് വിട്ടും ദൃശ്യചാരുത നൽകിയും വിശുദ്ധ സത്യമാക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളും കൂടി ചേര്‍ന്നാണ് കേരളത്തിൽ ഇപ്പോഴുള്ള  അവിശുദ്ധ സഖ്യമെന്നും എം സ്വരാജ് ആരോപിച്ചു. മഴപോലെ പെയ്തിറങ്ങുനന് നുണകളെ ജനങ്ങളുടെ മുന്നിൽ തുറന്ന് കാണിക്കാനുള്ള വേദികൂടിയായാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയെ ഇടത് പക്ഷം കാണുന്നതെന്നും എം ,സ്വരാജ് പറഞ്ഞു. 

അവിശ്വാസ പ്രമേയങ്ങൾ ഏറെ കണ്ട ചരിത്രമുള്ള നിയമസഭയാണ്.  നല്ല രീതിയിൽ പ്രമേയം അവതരിപ്പിക്കാൻ പ്രാപ്തിയുണ്ടായിട്ടും  വിഡി സതീശന്‍റെ അവിശ്വാസ പ്രമേയം എന്തുകൊണ്ട് നനഞ്ഞ പടക്കം പോലെ ആയെന്ന് ആലോചിക്കണം. ഇത് പരാജയപ്പെട്ടു പോകുമെന്ന കാര്യത്തിൽ സംശയമില്ല, പരാജയപ്പെടാൻ മാത്രമുള്ള വാദങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രതിപക്ഷത്തിന് നാണക്കേട് തോന്നേണ്ട കാര്യവുമില്ലെന്നും എം സ്വരാജ് പരിഹസിച്ചു. ഇടത് സര്‍ക്കാരിനെതിരെ നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ട് വരുമ്പോൾ ദില്ലിയിലും മറ്റൊരു അവിശ്വാസം ചര്‍ച്ചയാകുകയാണ്.  ദില്ലിയിൽ സോണിയ ഗാന്ധിക്കെതിരെ കോൺഗ്രസ്‌ നേതാക്കൾ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നു. അത് ചിലപ്പോൾ ജയിച്ചേക്കുമെന്നും എം സ്വരാജ് പറഞ്ഞു. 

വെറും കൊള്ളയല്ല തീവെട്ടിക്കൊള്ളയാണെന്ന് മുൻ യുഡിഎഫ് കാലത്ത് നടന്നത് എന്ന് വിഡി സതീശൻ പറഞ്ഞിട്ടുണ്ട്. ആ വാക്ക് പിണറായി വിജയൻ സര്‍ക്കാരിനെതിരെ  ഉപയോഗിക്കാത്തതിൽ വിഡി സതീശനോട് നന്ദിയുണ്ടെന്നും എം സ്വരാജ് പറഞ്ഞു. ഭരണ തുടർച്ച എന്ന ഏഷ്യാനെറ് ന്യൂസ്‌ സർവ്വേ വന്നപ്പോൾ പ്രതിപക്ഷത്തിന് ഹാൽ ഇളകി. തുടർച്ചയായി അപമാനിതൻ ആകുന്നത് എന്നത് കൊണ്ട് എന്ന് പ്രതിപക്ഷ നേതാവ് ആലോചിക്കണം. മുഖ്യമന്ത്രി കസേരയിൽ കണ്ടവര്‍ കയറിയിരിക്കുന്ന പഴയ കാലമല്ല ഇപ്പോൾ കേരളത്തിലെന്ന് ഓര്‍ക്കണമെന്ന് എം സ്വരാജ് നിയമസഭയിൽ പറഞ്ഞു. കേരളം മാഫിയാ രാജിലേക്ക് പോകുന്നു എന്ന മുൻ പ്രസ്താവന മുല്ലപ്പള്ളി രാമചന്ദ്രനും ഇത് വരെ ഇടത് സര്‍ക്കാരിനെതിരെ പ്രയോഗിച്ചിട്ടില്ലെന്നും എം സ്വരാജ് പറഞ്ഞു, 

ടൈറ്റാനിയം പാമോലിൻ അടക്കം അഴിമതിക്കേസുകൾ ഇപ്പോഴും നിലവിലുണ്ട്. കോടാനുകോടിയുടെ അഴിമതി കേസുകൾ ഇനിയും ഉണ്ട്.  യുഡിഎഫ് ഘോഷയാത്രയായി ജയിലിലേക്ക് പോകുന്ന കാലം വിദൂരമല്ല. വഞ്ചക വലതുപക്ഷത്തെ പ്രബുദ്ധ കേരളം അധികാരത്തിൽ നിന്ന് വലിച്ചെറിയുകയായിരുന്നു. ജനങ്ങളോടാണ് ഇടത് സര്‍ക്കാരിന്‍റെ പ്രതിബദ്ധത. കേരള ചരിത്രത്തിലെ കരുത്തനായ മുഖ്യമന്ത്രിയെ എന്തു ചെയ്യുമെന്നാണ് പ്രതിപക്ഷം ചെയ്യുമെന്നത്. പ്രാണനെടുക്കാൻ ശ്രമിച്ചിട്ടും നടക്കാത്തതിനാൽ മുഖ്യമന്ത്രിക്കെതിരെ ദുരാരോപണങ്ങൾ ഉയര്‍ത്തുകയാണെന്നും എം സ്വരാജ് ആക്ഷേപിച്ചു.  

സ്വർണ്ണ കടത്തിൽ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചു എന്ന് പറഞ്ഞിട്ട് എന്തായി എന്നും അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ എം  സ്വരാജ് ചോദിച്ചു. സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീടുകൾ വച്ചപ്പോൾ യുഡിഫ് കാലത്ത് സർക്കാരുമായി ധാരണ പത്രം ഒപ്പ് വെച്ചിരുന്നോ. ലൈഫ് പദ്ധതി തടയണം എന്നാണ് പ്രതിപക്ഷ ഉദ്ദേശം.  പ്രതിപക്ഷ നടപടിയെ അധമം എന്ന് മാത്രമേ വിശേഷിപ്പിക്കാൻ ഉള്ളൂ. നാട് നശിക്കണം എന്നാണ് പ്രതിപക്ഷ ആഗ്രഹമെന്നും എം സ്വരാജ് ആരോപിച്ചു. 

 

click me!