കോതമംഗലം പള്ളി കേസ്; ആഭ്യന്തര സെക്രട്ടറിക്കെതിരെ ഓർത്തഡോക്സ‌് വിഭാഗം ഹൈക്കോടതിയിൽ

Published : Nov 16, 2020, 03:09 PM ISTUpdated : Nov 16, 2020, 03:11 PM IST
കോതമംഗലം പള്ളി കേസ്; ആഭ്യന്തര സെക്രട്ടറിക്കെതിരെ ഓർത്തഡോക്സ‌് വിഭാഗം ഹൈക്കോടതിയിൽ

Synopsis

ആഭ്യന്തര സെക്രട്ടറി കോടതിയില്‍ കള്ള സത്യവാങ്മൂലം നൽകിയെന്നാണ് ഹർജിയിലെ ആരോപണം. ഇതില്‍ കേസെടുക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു. 

കൊച്ചി: കോതമംഗലം പള്ളി കേസില്‍ ആഭ്യന്തര സെക്രട്ടറിക്കെതിരെ ഓർത്തഡോക്സ‌് വിഭാഗം ഹൈക്കോടതിയിൽ. ആഭ്യന്തര സെക്രട്ടറി ടി കെ ജോസിനെതിരെയാണ് ഓർത്തഡോക്സ‌് വിഭാഗം ഹർജി നല്‍കിയിരിക്കുന്നത്. 

ആഭ്യന്തര സെക്രട്ടറി കോടതിയില്‍ കള്ള സത്യവാങ്മൂലം നൽകിയെന്നാണ് ഹർജിയിലെ ആരോപണം. ഇതില്‍ കേസെടുക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു. പള്ളിതർക്കത്തിൽ സമവായ ചര്‍ച്ചകള്‍ തുടരുന്നതിനാല്‍ സാവകാശം വേണമെന്ന് ടി കെ ജോസ് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി ഉത്തരവ് മറികടന്നുള്ള യാതൊരു ധാരണയും സർക്കാരുമായി ഉണ്ടാക്കിയിട്ടില്ലെന്നും ഓർത്തഡോക്സ്‌ വിഭാഗം ഹൈക്കോടതിയെ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഊരാളുങ്കൽ സൊസൈറ്റി കൊള്ള സംഘമായി മാറി, പിണറായിസത്തിന് ഫണ്ട് ചെയ്യുന്നതും ഊരാളുങ്കൽ'; അയ്യപ്പ സംഗമത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് അൻവര്‍
ഇങ്ങനെ മണ്ടത്തരം വിളിച്ചു പറയുന്ന രമേശ്‌ ചെന്നിത്തലയാണോ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത്; പരിഹസിച്ച് വി ശിവൻകുട്ടി