പിപി ദിവ്യയുമായി ഒരു പണമിടപാടുമില്ലെന്നും വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും കാർട്ടൺ ഇന്ത്യ പൈവറ്റ് ലിമിറ്റഡ്. ദിവ്യയുടെ ഭർത്താവുമായി ചേർന്ന് ഭൂമി വാങ്ങിയിട്ടില്ല. താൻ ആർക്കും സമ്മാനമോ പണമോ നൽകിയിട്ടില്ലെന്നും കമ്പനിയുടെ എംഡി മുഹമ്മദ് ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂർ: സിപിഎം നേതാവ് പിപി ദിവ്യയുമായി ഒരു പണമിടപാടുമില്ലെന്നും വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ദിവ്യയുടെ ബെനാമി കമ്പനി എന്ന ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യ പൈവറ്റ് ലിമിറ്റഡ്. പി പി ദിവ്യയുടെ ബെനാമി കമ്പനിയല്ലെന്നും വഴിവിട്ട് ഒരു കരാറും കിട്ടിയിട്ടില്ലെന്നും കമ്പനിയുടെ എംഡി മുഹമ്മദ് ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു. ദിവ്യയുടെ ഭർത്താവുമായി ചേർന്ന് ഭൂമി വാങ്ങിയിട്ടില്ല. താൻ ആർക്കും സമ്മാനമോ പണമോ നൽകിയിട്ടില്ല. പി പി ദിവ്യയുടെ ബെനാമി കമ്പനിയാണെന്ന് തെളിയിച്ചാൽ പ്രഖ്യാപിച്ചതുപോലെ കെ എസ് യുവിന് ഒരു കോടി ഇനാം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം
കണ്ണൂര് ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകി എന്നാണ് ആരോപണം. കമ്പനി ദിവ്യയുടെ ബിനാമിയുടെതെന്നായിരുന്നു പരാതി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തും വിജിലൻസ് അന്വേഷിക്കും. കെഎസ്യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് അന്വേഷണം.







