കോതമംഗലം പള്ളിക്ക് മുമ്പിൽ നിരാഹാര സമരവുമായി യാക്കോബായ വിഭാഗം; പള്ളി വിട്ടുകൊടുക്കില്ലെന്ന് ഇടവക വികാരി

Published : Nov 11, 2020, 08:33 AM ISTUpdated : Nov 11, 2020, 09:18 AM IST
കോതമംഗലം പള്ളിക്ക് മുമ്പിൽ നിരാഹാര സമരവുമായി യാക്കോബായ വിഭാഗം; പള്ളി വിട്ടുകൊടുക്കില്ലെന്ന് ഇടവക വികാരി

Synopsis

കോതമംഗലം ചെറിയ പള്ളിയിൽ ഇന്നലെ രാത്രി മുതൽ യാക്കോബായ സഭാ വിശ്വാസികൾ തുടരുകയായിരുന്നു. ജില്ലാ ഭരണകൂടം ഇന്ന് തന്നെ പള്ളി ഏറ്റെടുത്തേക്കുമെന്ന സൂചനയെ തുടർന്നാണിത്.

കൊച്ചി: കോതമംഗലം ചെറിയ പള്ളിക്ക് മുമ്പിൽ യാക്കോബായ വിഭാഗം നിരാഹാര സമരം തുടങ്ങി. ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുക്കാനുള്ള സാധ്യത മുൻനിറുത്തിയാണ് പ്രതിഷേധം. പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കില്ലെന്ന് വികാരി ഫാ ജോസ് പരുത്തുവയലിൽ പറഞ്ഞു. പള്ളി ഏറ്റെടുക്കാൻ ശ്രമിച്ചാൽ വിശ്വാസികൾ തടയും. കേന്ദ്രസേനയെ ഇറക്കി ബലപ്രയോഗത്തിനാണ് ശ്രമം നടക്കുന്നത്. സമാധാന ചർച്ച നടക്കുമ്പോഴും പള്ളി പിടിക്കാനാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ ശ്രമമെന്നും ഫാ. ജോസ് പരുത്തുവയലിൽ കൂട്ടിച്ചർത്തു.

കോതമംഗലം ചെറിയ പള്ളിയിൽ ഇന്നലെ രാത്രി മുതൽ യാക്കോബായ സഭാ വിശ്വാസികൾ തുടരുകയായിരുന്നു. ജില്ലാ ഭരണകുടം ഇന്ന് തന്നെ പള്ളി ഏറ്റെടുത്തേക്കുമെന്ന സൂചനയെ തുടർന്നാണിത്. പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറത്തതിൽ എറണാകുളം ജില്ലാ കളക്ടറെ ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. എറണാകുളം കളക്ടര്‍ ആ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്. പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വർഷമായിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.

Also Read: കോതമംഗലം പള്ളി കേസ്: എറണാകുളം ജില്ലാ കളക്ടർ ആ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്ന് ഹൈക്കോടതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി, എൻ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഉത്തരവ് ഇന്ന്
കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്നത് 44 യാത്രക്കാർ, എല്ലാവരും സുരക്ഷിതർ