കോതമം​ഗലം പള്ളി ഏറ്റെടുക്കൽ: സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കും, അപ്പീൽ നൽകും

By Web TeamFirst Published Dec 30, 2020, 12:05 PM IST
Highlights

സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ യാക്കോബായ സഭ നൽകിയ അപ്പീൽ പരിഗണിക്കവെ ആണ് സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ജനുവരി 8ന് മുൻപ് ജില്ലാ കളക്ടർ പള്ളി ഏറ്റെടുത്തില്ലെങ്കിൽ സിആർപിഎഫിനെ ഉപയോഗിക്കാനായിരുന്നു ഉത്തരവ്.

കൊച്ചി: സിആർപിഎഫിനെ ഉപയോ​ഗിച്ച് കോതമം​ഗലം പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകും. വെക്കേഷന് ശേഷം ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് തീരുമാനം. സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ യാക്കോബായ സഭ നൽകിയ അപ്പീൽ പരിഗണിക്കവെ ആണ് സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ജനുവരി 8ന് മുൻപ് ജില്ലാ കളക്ടർ പള്ളി ഏറ്റെടുത്തില്ലെങ്കിൽ സിആർപിഎഫിനെ ഉപയോഗിക്കാനായിരുന്നു ഉത്തരവ്.

സംസ്ഥാന സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ  സിആർപിഎഫിനെ ഉപയോ​ഗിച്ച് കേന്ദ്രസർക്കാർ പള്ളി ഏറ്റെടുക്കണം. ഇക്കാര്യം അഡീഷണൽ സോളിസിറ്റർ ജനറൽ സിആർ പി എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. സി ആർ പി എഫ് പളളിപ്പുറം ക്യാമ്പിനാകും ചുമതല. കോടതിയുത്തരവ് എ എസ് ജി , സി ആർ പി എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. 

click me!