
കൊച്ചി/ആലപ്പുഴ/കോഴിക്കോട്: കൊവിഡ് ആശങ്ക അകലുന്നില്ല. കോതമംഗലം പൊലീസ് സ്റ്റേഷനിലെ സിഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് സിഐയ്ക്കും രോഗബാധ സ്ഥിരീകരിച്ചത്. പ്രതിയിൽ നിന്നാകാം സിഐക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അതിനിടെ ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൈചൂണ്ടി സ്വദേശിയായ ഇദ്ദേഹം തിങ്കളാഴ്ച വരെ ജോലിക്കെത്തിയിരുന്നു. അണു നശീകരണത്തിനായി ഡിപ്പോ ഒരു ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്.
കോഴിക്കോട് പേരാമ്പ്രയിൽ ഒരു വീട്ടിലെ മൂന്നു പേർക്കും ഒരു ആരോഗ്യപ്രവർത്തകയ്ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പേരാമ്പ്ര ടൗൺ അടച്ചിടാൻ തീരുമാനമായി. രോഗം ബാധിച്ച നാലുപേരുടെയും ഉറവിടം വ്യക്തമല്ല. പേരാമ്പ്ര പഞ്ചായത്തിലെ രണ്ട് വാർഡുകളും അടച്ചിടും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam