
കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിലെ പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതി. കോട്ടയം അഡീഷണൽ സെഷൻസ് കോടതി നാളെ പ്രതിക്കുള്ള ശിക്ഷ വിധിക്കും. സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനേയും അമ്മാവനെയുമാണ് പ്രതി വെടിവെച്ച് കൊന്നത്.
2 വർഷത്തോളം നീണ്ട നിന്ന് വിചാരണക്കൊടുവിലാണ് പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിത്. 2022 മാർച്ച് ഏഴിനാണ് കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ വെച്ച് പ്രതി ജോർജ് കുര്യൻ സഹോദരൻ രഞ്ജു കുര്യനേയും അമ്മാവൻ മാത്യു സ്കറിയേയും വെടിവെച്ച് കൊന്നത്. സംഭവത്തിന് പിന്നാലെ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിവേഗത്തിൽ വീചാരണയും പൂർത്തിയാക്കി. എന്നാൽ വിചാരണ കാലയളവിൽ പ്രൊസിക്യൂഷൻ ഹാജരാക്കിയ ഭൂരിഭാഗം സാക്ഷികളും കൂറുമാറി. പ്രതിയുടെ അമ്മയും ബന്ധുക്കളും നാട്ടുകാരിൽ ചിലരും കൂറുമാറിയവരിലുണ്ടായിരുന്നു. എന്നാൽ ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിർണായകമായത്.
വെടിവെയ്ക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെത്തി ഹാജരാക്കാൻ കഴിഞ്ഞത് നേട്ടമായി. കൊലപാതകം, വീട് കയറി ആക്രമിക്കൽ, ആയുധം കൈയ്യിൽവയ്ക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ തുടങ്ങി പൊലീസ് ചുമത്തിയ കുറ്റങ്ങളെല്ലാം തെളിയിക്കാൻ പൊലീസിന് കഴിഞ്ഞു. നീണ്ടു പോയ വിചാരണ ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് വേഗത്തിലാക്കിയത്. ക്രിസ്മസ് അവധിക്ക് മുമ്പ് നടപടികൾ പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം.
ബലാത്സംഗ കേസ്; മോൺസൺ മാവുങ്കലിനെ വെറുതെ വിട്ട് എറണാകുളം പോക്സോ കോടതി
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam