
കോട്ടയം: കോട്ടയം കളക്ടര്‍ എം അഞ്ജനയും എഡിഎമ്മും ക്വാറന്‍റീനില്‍. കളക്ടറുടെ സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. കോട്ടയം നഗരമധ്യത്തിലെ മാളിലെ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. പുല്ലരിക്കുന്ന് സ്വദേശിയായ ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്നു ഷോപ്പ് അണുവിമുക്തമാക്കി. കുറച്ചു ദിവസമായി ഇദ്ദേഹം ജോലിക്ക് എത്തിയിരുന്നില്ല.
അതേസമയം രോഗവ്യാപനം കുറയ്ക്കാൻ എറണാകുളം ആലുവയിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലും കർഫ്യു നിയന്ത്രണങ്ങൾ നിലവിൽ വന്നു. യാത്രാനിരോധനം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആലുവ റൂറൽ പൊലീസ് വ്യക്തമാക്കി. തൃക്കാക്കരയിലെ വൃദ്ധമന്ദിരത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ അഗതിമന്ദിരങ്ങൾ അതീവജാഗ്രതയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam