
കോട്ടയം: കോട്ടയം ശാസ്ത്രീയ റോഡിലെ ഹോട്ടലിൽ കമിതാക്കൾ ജീവനൊടുക്കിയ സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വീട്ടുകാർ വിവാഹബന്ധത്തിന് സമ്മതിക്കാത്തതാണ് മരിക്കാൻ കാരണമെന്നാണ് ഇവരുടെയും ആത്മഹത്യാക്കുറിപ്പ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഒന്നിച്ച് ജീവിക്കാൻ അനുവദിക്കാത്തത് കൊണ്ട് ഞങ്ങൾ മരിക്കുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നത്. 20കാരി ആസിയയും 23കാരൻ നന്ദുകുമാറും രണ്ട് മാസം മുൻപാണ് പ്രണയത്തിലായത്. വിവാഹം നടത്തണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടു. പക്ഷേ രണ്ടുപേരുടെയും വീട്ടുകാർ എതിർത്തു.
ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകിട്ട് ശാസ്ത്രീ റോഡിലെ ഹോട്ടലിൽ മുറിയെടുത്ത് ഫാനിൽ തൂങ്ങിമരിച്ചത്. ഹോട്ടലിലെ ചെക്കോട്ട് സമയം കഴിഞ്ഞിട്ടും ഇരുവരെയും കാണാത്തതിനെത്തുടർന്ന് ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ഇരുവരുടെയും വീട്ടുകാർക്കുള്ള കത്ത് എന്ന രൂപത്തിൽ ആയിരുന്നു ആത്മഹത്യാക്കുറിപ്പ്.
മുമ്പ് ഒരിക്കൽ രണ്ടുപേരും വീട് വിട്ട് ഒന്നിച്ച് ഇറങ്ങിയിരുന്നു. അന്ന് ബന്ധുക്കൾ എത്തിയാണ് ഇരുവരെയും വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച ആസിയയെ കാണാതായതിന് പിന്നാലെ വീട്ടുകാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു.അസ്വാഭാവിക ഭരണത്തിന് കേസെടു അന്വേഷിക്കുന്ന പൊലീസ് ഇരുവരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam