ഭാരവാഹികളുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കണം, കേരള കോൺഗ്രസ് എമ്മിന് അമിത പ്രാധാന്യം നൽകിയതും തിരിച്ചടി; സിപിഎം യോ​ഗത്തിൽ വിമർശനം

Published : Oct 03, 2026, 06:41 AM IST
kottayam cpm meeting

Synopsis

പാർട്ടി ഭാരവാഹികളുടെ സാമ്പത്തിക ഇടപാടുകളിൽ നിയന്ത്രണം കൊണ്ടുവരണമെന്ന് കോട്ടയത്തെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിനിധികൾ

കോട്ടയം: പാർട്ടി ഭാരവാഹികളുടെ സാമ്പത്തിക ഇടപാടുകളിൽ നിയന്ത്രണം കൊണ്ടുവരണമെന്ന് കോട്ടയത്തെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിനിധികൾ. സഹകരണ ബാങ്ക് പ്രവർത്തനങ്ങളിൽ പല നേതാക്കൾക്കും വീഴ്ച ഉണ്ടാകുന്നുവെന്നും നേതാക്കളുടെ മനോഭാവവും ഇടപെടലുമാണ് കനത്ത പരാജയത്തിന് കാരണമെന്നും യോ​ഗത്തിൽ വിമർശനം ഉയർന്നു. കോട്ടയം ജില്ലയിൽ സംഘടനാ പ്രവർത്തനത്തിന്റെ ശക്തി കുറഞ്ഞതായും വിമർശനമുണ്ടായി.

ജില്ലയിൽ കേരള കോൺഗ്രസ് എമ്മിന് അമിത പ്രാധാന്യം നൽകിയതും തിരിച്ചടിയായി. ജില്ലയിൽ മുഴുവൻ സീറ്റുകളിലും എൽഡിഎഫ് തോറ്റത് നേതൃത്വത്തിന്റെ വീഴ്ചയാണ്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തി കുറയുകയാണെന്നും പ്രതിനിധികൾ വിമർശനം ഉയർത്തി. അതേസമയം, ഇന്നും പൊതു ചർച്ച തുടരും. ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും ചില മാറ്റങ്ങൾ ഉണ്ടായേക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാസർകോട് കുഴൽ കിണർ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം
'ക്ഷേത്രത്തിൽ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ട, വല്ലാണ്ട് കളിക്കാൻ നിൽക്കേണ്ട'; ആർഎസ്എസിനെതിരേ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷ്