കോട്ടയത്ത് തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് വേണം: ഉമ്മൻ ചാണ്ടിയോട് ഡിസിസി

By Web TeamFirst Published Oct 18, 2020, 9:30 PM IST
Highlights

യോഗത്തിൽ പങ്കെടുത്ത ഉമ്മൻചാണ്ടിയോടാണ് നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ നാളെ കോൺഗ്രസ് നേതാക്കൾ പിജെ ജോസഫുമായി ഉഭയകക്ഷി ചർച്ച നടത്തും

കോട്ടയം: കേരള കോൺഗ്രസ് എം മുന്നണി മാറിയതോടെ, ഒഴിവുവന്ന സീറ്റുകളിൽ കോൺഗ്രസിന് കൂടുതൽ പ്രാതിനിധ്യം അവകാശപ്പെട്ട് കോൺഗ്രസ് ഡിസിസി. ഈ സീറ്റുകളെല്ലാം തങ്ങൾക്ക് നൽകണമെന്ന് അവകാശപ്പെട്ട പിജെ ജോസഫ് വിഭാഗത്തിന് വൻ തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ജോസഫ് വിഭാഗത്തിന് കേരള കോൺഗ്രസിന്റെ മുഴുവൻ സീറ്റും വിട്ടുകൊടുക്കാനാവില്ലെന്ന് ഡിസിസി നിലപാടെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ജില്ലയിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്നും നേതാക്കൾ പറഞ്ഞിട്ടുണ്ട്. യോഗത്തിൽ പങ്കെടുത്ത ഉമ്മൻചാണ്ടിയോടാണ് നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ നാളെ കോൺഗ്രസ് നേതാക്കൾ പിജെ ജോസഫുമായി ഉഭയകക്ഷി ചർച്ച നടത്തും.

click me!