ആലുവയില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങള്‍ മോഷ്ടിച്ചു; രണ്ടുപേര്‍ പിടിയില്‍

Published : Oct 18, 2020, 09:05 PM IST
ആലുവയില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങള്‍ മോഷ്ടിച്ചു; രണ്ടുപേര്‍ പിടിയില്‍

Synopsis

പാലക്കാട് ഒലവക്കോട് റയിൽവേ പാലത്തിന് സമീപം താമസിക്കുന്ന ആനന്ദ്, തമിഴ്‍നാട് കള്ളക്കുറിച്ചി സ്വദേശി സെന്തിൽ കുമാർ എന്നിവരെയാണ് ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്. 

ആലുവ: കരോത്തുകുഴി ആശുപത്രിക്ക് സമീപം പൂട്ടിക്കിടന്ന വീട്ടിൽ നിന്നും അഞ്ചുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. പാലക്കാട് ഒലവക്കോട് റയിൽവേ പാലത്തിന് സമീപം താമസിക്കുന്ന ആനന്ദ്, തമിഴ്‍നാട് കള്ളക്കുറിച്ചി സ്വദേശി സെന്തിൽ കുമാർ എന്നിവരെയാണ് ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്. 

പാലയ്ക്കാപ്പറമ്പില്‍ അബ്ദുൾ മുബാറക്കിന്‍റെ വീട്ടിൽ നിന്നാണ് ഇവർ സാധനങ്ങൾ മോഷ്ടിച്ചത്. എൽഇഡി ടിവി, വജ്രം പതിപ്പിച്ച വാച്ച്, ഗൃഹോപകരണങ്ങൾ അടക്കമുള്ള സാധനങ്ങളാണ് മോഷണം പോയത്. സാധനങ്ങൾ വിറ്റ കടയിൽ നിന്നും ഇവ കണ്ടെത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് പടയോടെയിറങ്ങി അരിച്ചുപെറുക്കി, കൂട്ടിന് എക്സൈസുകാരും; വ്യാപക പരിശോധനയിൽ പെരുമ്പാവൂരിൽ 9 കേസെടുത്തു
'2026 ൽ കോൺഗ്രസ് ജയിക്കില്ല, ലീഗ് ഒരുപക്ഷേ ജയിക്കുമായിരിക്കും', ജനങ്ങളെ വഞ്ചിക്കുന്ന രാജ്യത്തെ ഒരേയൊരു പാർട്ടി കോൺഗ്രസ്: രാജീവ് ചന്ദ്രശേഖർ