MG University | സർവകലാശാലാ ഭരണപരമായ കാര്യങ്ങളിൽ ഇടപെടില്ല, ജാതി വിവേചന പരാതിയിൽ കയ്യൊഴിഞ്ഞ് കളക്ടർ

By Web TeamFirst Published Nov 5, 2021, 5:32 PM IST
Highlights

ലൈംഗികാതിക്രമ പരാതിക്ക് വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും ആരോപണം മാത്രമാണെന്നുമാണ് കളക്ടറുടെ വാദം. ലൈംഗികാതിക്രമ പരാതി പരിശോധിക്കേണ്ടത് സർവ്വകലാശാലയുടെ ഇന്റേണൽ കമ്മിറ്റിയാണെന്നുള്ള വാദവുമാണ് കളക്ടർ നിരത്തുന്നത്. 

കോട്ടയം: എംജി സർവകലാശാലയ്ക്ക് (mg university) എതിരായ ഗവേഷക വിദ്യാർത്ഥിയുടെ ജാതി വിവേചന പരാതിയിലും ലൈംഗികാതിക്രമ പരാതിയിലും കൈകഴുകി ജില്ലാ കളക്ടർ പിജെ ജയശ്രീ. സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങളിൽ കളക്ടറിന് ഇടപെടാൻ കഴിയില്ലെന്നാണ് ജില്ലാ കളക്ടർ അറിയിച്ചത്. ചർച്ചയ്ക്ക് ഗവേഷക വിദ്യാർത്ഥി എത്താത്തതിനാൽ സമവായം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സമര പന്തലിൽ പോയി ചർച്ച നടത്തുകയെന്നത് പ്രായോഗികമല്ല. പരാതി നൽകിയ ഗവേഷകയ്ക്ക് എല്ലാ സൗകര്യവും ഒരുക്കാമെന്നാണ് സർവകലാശാല അറിയിച്ചത്. ഇക്കാര്യത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും തുടർ നടപടി സ്വീകരിക്കേണ്ടത് സർക്കാരാണെന്നും കളക്ടർ വ്യക്തമാക്കി. 

ആദ്യപരാതികളിലില്ലെഹ്കിലും അവസാനം തന്ന പരാതിയിൽ ഗവേഷക വിദ്യാർത്ഥി ലൈംഗിക അതിക്രമം നടന്നുവെന്ന് സൂചിപ്പിക്കുന്നുണ്ടെന്നും കലക്ടർ അറിയിച്ചു.എന്നാൽ  സ്ഥാപനത്തിൽ വെച്ച് ലൈംഗികാതിക്രമം നേരിടേണ്ടിവന്നുവെന്നാണ് പറയുന്നതെങ്കിലും വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും ആരോപണം മാത്രമാണെന്നുമാണ് കളക്ടറുടെ വാദം. ലൈംഗികാതിക്രമ പരാതി പരിശോധിക്കേണ്ടത് സർവ്വകലാശാലയുടെ ഇന്റേണൽ കമ്മിറ്റിയാണെന്നുള്ള വാദവുമാണ് കളക്ടർ നിരത്തുന്നത്. 

MG University | ​ഗവേഷക വിദ്യാ‍ർത്ഥിനിയുടെ നിരാഹര സമരം: വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് ഷാഫി പറമ്പിൽ

ജാതി വിവേചനവും ലൈംഗിക അതിക്രമം ആരോപിച്ച് നിരാഹാരമിരിക്കുന്ന ഗവേഷക രേഖാമൂലം പരാതി നൽകിയതിനെ തുടർന്നാണ് കളക്ടർ ചർച്ച നടത്തിയത്. കളക്ടറുടെ ചേംബറിൽ നടന്ന ചർച്ചയിൽ ആരോഗ്യസ്ഥിതി മോശമായതിനാൽ ഗവേഷക എത്തിയിരുന്നില്ല. കളക്ടർ സമരപ്പന്തലിലേക്ക് വരണമെന്ന ആവശ്യമാണ് പരാതിക്കാരി മുന്നോട്ട് വെച്ചത്. ഇതേ തുടർന്ന് സർവ്വകലാശാല രജിസ്ട്രാർ ബി പ്രകാശ് കുമാറുമായി കളക്ടർ ചേംബറിൽ ചർച്ച നടത്തി. 

click me!