മന്ത്രി വീണ ജോർജിനെതിരായ പ്രതിഷേധം: യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ, പൊലീസിനെ തടഞ്ഞ് പ്രവർത്തകർ

Published : Jul 06, 2025, 09:45 AM IST
arrest

Synopsis

ജിതിൻ ജി നൈനാനെ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജ് അപകടവുമായി ബന്ധപ്പെട്ട് ആരോ​ഗ്യ മന്ത്രി വീണ ജോർജിനെതിരായ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ. ജിതിൻ ജി നൈനാനെ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇന്നലെ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധത്തിന് ശേഷം കസ്റ്റഡിയിലെടുത്തുകൊണ്ടു പോയപ്പോൾ പൊലീസ് ബസ്സിന്റെ ചില്ല് തകർത്തു എന്നാണ് കേസ്.

മുഖ്യമന്ത്രിയേയും വീണ ജോർജിനേയും പരിഹസിച്ച് കൊണ്ട് യൂത്ത് കോൺ​ഗ്രസ് കപ്പൽ പ്രതിഷേധമാണ് നടത്തിയത്. പ്രതിഷേധത്തിനൊടുവിൽ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. കൊണ്ടുപോവുന്നതിനിടെ ബസിനുള്ളിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ബസിൻ്റെ ചില്ല് തകർന്നത് ജിതിന്റെ കൊടി കൊണ്ട് കുത്തിയതാണെന്നും പൊതുമുതൽ നശിപ്പിച്ചതിനാണ് കേസെന്നും പൊലീസ് പറയുന്നു. ഇന്നലെ പ്രവർത്തകരെ ജാമ്യം നൽകി വിട്ടയച്ചതായിരുന്നു. എന്നാൽ ഇന്ന് രാവിലെ വീട്ടിലെത്തി ജിതിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു. വീട്ടിന് മുന്നിൽ പൊലീസിനെ പ്രവർത്തകർ തടഞ്ഞുവെങ്കിലും ജിതിനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുൾപ്പെടെ നടത്താനാണ് യൂത്ത് കോൺ​ഗ്രസ് തീരുമാനം.

PREV
Read more Articles on
click me!

Recommended Stories

കരുണാകരൻ ഭരിക്കുന്ന സമയത്ത് ഗുരുവായൂരിൽ തിരുവാഭരണം നഷ്ടപ്പെട്ടു, ആ തിരുവാഭാരണം എവിടെ?;എംവി ഗോവിന്ദൻ
തദ്ദേശപ്പോരിലേക്കടുത്ത് കേരളം; മലയാളികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ