കോട്ടയം മെഡിക്കൽ കോളേജിലെ അപകടം; കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂര്‍ നേരം, സ്ത്രീയെ പുറത്തെടുത്തു

Published : Jul 03, 2025, 01:15 PM IST
Kottayam Medical College

Synopsis

രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രി തെട്ടിടത്തില്‍ കുളിക്കാന്‍ പോയതായിരുന്നു ഇവര്‍.

കോട്ടയം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടന്ന സ്ത്രീയെ പുറത്തെടുത്ത് അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് സ്ത്രീയെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രി തെട്ടിടത്തില്‍ കുളിക്കാന്‍ പോയതായിരുന്നു ഇവര്‍.

ഇന്ന് രാവിലെ 11 മണിയോടെയാണ് മെഡിക്കല്‍ കോളേജിലെ കെട്ടിടത്തിന്റെ ഒരുഭാഗം പൊളിഞ്ഞുവീണത്. ഓര്‍ത്തോ വിഭാഗത്തിന്റെ വാര്‍ഡിലെ മൂന്നുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. 14-ാം വാർഡിൻ്റെ അടച്ചിട്ട ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിതെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. അഗ്നിരക്ഷാ സേനയും പൊലീസും നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടന്ന സ്ത്രീയെ പുറത്തെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ