തടി കുറയ്ക്കണോ? കോട്ടയത്തോട്ട് പോര്, പൊണ്ണത്തടിക്ക് കുറഞ്ഞ ചെലവിൽ ആധുനിക ചികിത്സയുമായി കോട്ടയം മെഡിക്കൽ കോളജ്

Published : Jul 16, 2022, 09:39 PM IST
തടി കുറയ്ക്കണോ? കോട്ടയത്തോട്ട് പോര്, പൊണ്ണത്തടിക്ക് കുറഞ്ഞ ചെലവിൽ ആധുനിക ചികിത്സയുമായി കോട്ടയം മെഡിക്കൽ കോളജ്

Synopsis

obesity clinic പൊണ്ണത്തടിയും പ്രമേഹവും സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ നിരക്ക് വളരെ കൂടുതലാണ് കേരള സമൂഹത്തിൽ. പൊണ്ണത്തടി കുറയ്ക്കാനുള്ള ആധുനിക ചികിൽസകൾ സ്വകാര്യ ആശുപത്രികളിൽ ഉണ്ടെങ്കിലും ഇതിനു വേണ്ടുന്ന ഉയർന്ന ചെലവ് സാധാരണക്കാർക്ക് താങ്ങാനാവുന്നതുമല്ല

കോട്ടയം: പൊണ്ണത്തടിയും പ്രമേഹവും സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ നിരക്ക് വളരെ കൂടുതലാണ് കേരള സമൂഹത്തിൽ. പൊണ്ണത്തടി കുറയ്ക്കാനുള്ള ആധുനിക ചികിൽസകൾ സ്വകാര്യ ആശുപത്രികളിൽ ഉണ്ടെങ്കിലും ഇതിനു വേണ്ടുന്ന ഉയർന്ന ചെലവ് സാധാരണക്കാർക്ക് താങ്ങാനാവുന്നതുമല്ല. എന്നാൽ സാധാരണക്കാർക്കും പ്രാപ്യമാവും വിധം കുറഞ്ഞ ചെലവുള്ള പൊണ്ണത്തടി ചികിൽസ സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളജ്.

പ്രമേഹവും അമിത വണ്ണവും ഒത്തുചേർന്നു വരുന്ന " ഡയബേസിറ്റി " എന്ന രോഗാവസ്ഥക്ക് പരിഹാരമായി "മിനി ഗാസ് ട്രിക് ബൈപാസ് " എന്ന താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി നടപ്പിലാക്കിയിരിക്കുകയാണ് ഈ സർക്കാർ ആതുരാലയം. ചങ്ങനാശേരി സ്വദേശിയായ 47-കാരനിൽ നടത്തിയ ശസ്ത്രക്രിയയാണ് വിജയകരമായത്. 132 കിലോ തൂക്കവും പ്രമേഹവും ഉറക്കത്തിൽ ശ്വാസം കിട്ടാതെ വരുന്ന രോഗവുമായിട്ടാണ് ഇദ്ദേഹം ആശുപത്രിയിൽ എത്തിയത്. 

Read more:  അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൊണ്ണത്തടി കുറയ്ക്കാം

ഇദ്ദേഹത്തെ ഡോക്ടർമാർ "മിനി ഗാ സ്ട്രിക് ബൈപാസ് " ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രണ്ടാഴ്ച കൊണ്ട് കുറഞ്ഞത് 15 കിലോ തൂക്കം. ആറു മാസത്തോളം നീളുന്ന തുടർ ചികിൽസയിലൂടെ ഇനിയും 60 കിലോ തൂക്കം കുറയുമെന്ന് ഡോക്ടർമാർ അവകാശപ്പെടുന്നു. ഇതിനായി കഠിനമായ വ്യായാമ മുറകളോ ഭക്ഷണ ക്രമീകരണമോ വേണ്ടതില്ല എന്നതാണ് പ്രത്യേകത. സ്വകാര്യ ആശുപത്രികളിൽ ഈ ചികിൽസയ്ക്കായി വേണ്ടി വരിക രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ്. 

Read more: മത്തങ്ങക്കുരു കഴിച്ചാലുള്ള ​ഗുണങ്ങൾ ഇതാണ്

എന്നാൽ ഇതിന്റെ പത്തിലൊന്ന് ചെലവിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസ പൂർത്തിയാക്കാമെന്ന് ആശുപത്രി ആർഎംഒ ഡോ. ആർപി രഞ്ജിൻ പറയുന്നു. ഒബിസിറ്റി ക്ലിനിക്ക് മേധാവി ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഡോ. ജോസ് സ്റ്റാൻലി , ഡോ. ഋത്വിക് , ഡോ. ഷേർളി വർഗീസ്, ഹെഡ് നഴ്സ് രൂപരേഖ എന്നിവരാണ് വിജയകരമായ ആദ്യ ശസ്ത്രക്രിയയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭയിൽ സർക്കാർ - പ്രതിപക്ഷ പോരിന് സാധ്യത; ശബരിമല സ്വർണ്ണക്കൊള്ളയിൽ സഭ പ്രക്ഷുബ്‍ദമായേക്കും
ശബരിമല സ്വർണ്ണക്കൊള്ള: എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ; പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്നാവശ്യം