വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറി; അർജുൻ ആയങ്കിക്കെതിരെ കേസ്

Published : Jan 16, 2023, 06:55 AM ISTUpdated : Jan 16, 2023, 07:49 AM IST
വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറി; അർജുൻ ആയങ്കിക്കെതിരെ കേസ്

Synopsis

ഞായറാഴ്ച രാത്രി ഗാന്ധി ദാമിൽ നിന്ന് നാഗർകോവിലിലേക്ക് പോയ ട്രയിനിൽ ജനറൽ ടിക്കറ്റുമായി സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്ത ആയങ്കിയുടെ നടപടി ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം

കോട്ടയം: സ്വർണ കള്ളക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കോട്ടയം റെയിൽവെ പൊലീസ് കേസെടുത്തു. വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തതിനാണ് കേസ്. ഞായറാഴ്ച രാത്രി ഗാന്ധിധാമിൽ നിന്ന് നാഗർകോവിലിലേക്ക് പോയ ട്രയിനിൽ ജനറൽ ടിക്കറ്റുമായി സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്ത ആയങ്കിയുടെ നടപടി ടിക്കറ്റ് പരിശോധക ചോദ്യം ചെയ്തു. തുടർന്ന് ടിടിഇയെ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു. ടിക്കറ്റ് പരിശോധകയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.

സ്വര്‍ണക്കടത്തിന് ഒത്താശ; അർജുൻ ആയങ്കിക്ക് പിന്നാലെ ഒരു സഹായി കൂടി പിടിയില്‍

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി