Shan Babu Murder : ജോമോൻ ലഹരിയുടെ സ്വാധീനത്തിൽ; ഇനിയും മയക്കം വിട്ടില്ലെന്ന് പൊലീസ്

Published : Jan 17, 2022, 10:41 AM ISTUpdated : Jan 17, 2022, 11:04 AM IST
Shan Babu Murder : ജോമോൻ ലഹരിയുടെ സ്വാധീനത്തിൽ; ഇനിയും മയക്കം വിട്ടില്ലെന്ന് പൊലീസ്

Synopsis

രാത്രി വൈകിയിട്ടും മകൻ തിരികെ വരാതായതോടെ ഷാനിന്റെ അമ്മ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി

കോട്ടയം: ഷാൻ ബാബുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രതി ജോമോൻ ലഹരിയുടെ സ്വാധീനത്തിലാണ് അക്രമങ്ങൾ നടത്തിയതെന്ന് പൊലീസ്. പ്രതി മൃതദേഹവുമായി പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ ശേഷവും അതിക്രമങ്ങൾ തുടർന്നു. പൊലീസുകാർ പണിപ്പെട്ടാണ് ഇയാളെ കീഴ്പ്പെടുത്തിയത്. 

രാത്രിയാണ് സംഭവങ്ങളെല്ലാം നടന്നത്. സ്ഥലത്തെ മറ്റൊരു ഗുണ്ടയായ സൂര്യനെ തേടിയാണ് ജോമോനും മറ്റ് രണ്ട് പേരും നിർമലഗിരി ഭാഗത്തേക്ക് വന്നത്. ഈ സ്ഥലത്ത് സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു ഷാൻ. ഓട്ടോയിലെത്തിയ ഗുണ്ടാ സംഘം ഷാനിനെ ഇവിടെ നിന്ന് ബലമായി തട്ടിക്കൊണ്ടുപോയി.

Read More : ഒൻപതരയ്ക്ക് തട്ടിക്കൊണ്ടുപോയി. മൂന്നരയ്ക്ക് മൃതദേഹവുമായി ഗുണ്ട പൊലീസ് സ്റ്റേഷനിൽ

രാത്രി വൈകിയിട്ടും മകൻ തിരികെ വരാതായതോടെ ഷാനിന്റെ അമ്മ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി. ഈ പരാതിയിൽ അന്വേഷണം തുടങ്ങി അധികം വൈകാതെയാണ് ജോമോൻ, ഷാൻ ബാബുവിനെ തലയിൽ ചുമന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. ഷാനിന്റെ മൃതദേഹം നിലത്തിട്ട ശേഷം ഞാനൊരാളെ തീർത്തെന്ന് ആക്രോശിച്ച ജോമോൻ പൊലീസ് സ്റ്റേഷനിലും അതിക്രമം നടത്തി.

ഷാനിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ജോമോനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. സൂര്യനെന്ന ഗുണ്ടയെ കൊലപ്പെടുത്താൻ പോയ സംഘം ഷാന് സൂര്യനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ