ആത്മകഥ വിവാദം: കേസെടുക്കാതെ പ്രാഥമിക അന്വേഷണം; കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും

Published : Nov 14, 2024, 05:01 PM ISTUpdated : Nov 14, 2024, 05:51 PM IST
ആത്മകഥ വിവാദം: കേസെടുക്കാതെ പ്രാഥമിക അന്വേഷണം; കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും

Synopsis

തൻ്റെ ആത്മകഥ വ്യാജമായുണ്ടാക്കി പ്രസിദ്ധീകരിച്ചുവെന്ന ഇ പി ജയരാജൻ്റെ പരാതിയിൽ കേസെടുക്കാതെ കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും

തിരുവനന്തപുരം: ആത്മകഥ വിവാദത്തിൽ ഇ പി ജയരാജൻ്റെ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും. എന്നാൽ ആദ്യ ഘട്ടത്തിൽ കേസെടുക്കാതെയാണ് അന്വേഷണം നടത്തുക. എഡിജിപി മനോജ് എബ്രഹാമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് അന്വേഷണ ചുമതല നൽകിയത്. തൻ്റെ ആത്മകഥ വ്യാജമായുണ്ടാക്കി പ്രസിദ്ധീകരിച്ചുവെന്ന ഇ പി ജയരാജൻ്റെ പരാതിയിൽ ഡി സി ബുക്സിൻ്റെ പേര് പരാമർശിച്ചിരുന്നില്ല. ഗൂഢാലോചന പരാതിയാണ് ഇ പി ജയരാജൻ നൽകിയത്. ഈ സാഹചര്യത്തിലാണ് കേസെടുക്കാതെ പരാതിയിൽ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം