മരക്കൊമ്പ് പറമ്പിൽ വീണതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കൊലപാതകം; അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും വിധിച്ചു

Published : Nov 14, 2024, 05:00 PM ISTUpdated : Nov 14, 2024, 05:28 PM IST
മരക്കൊമ്പ് പറമ്പിൽ വീണതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കൊലപാതകം; അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും വിധിച്ചു

Synopsis

2022 സെപ്റ്റംബർ 17 നായിരുന്നു സംഭവം. കുന്നിക്കോട് സ്വദേശി അനിൽകുമാറിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.

കൊല്ലം: കുന്നിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അച്ഛനും മകനും ജീവപരന്ത്യം തടവും പിഴയും വിധിച്ച് കോടതി. സലാഹുദ്ദീൻ, മകൻ ദമീജ് അഹമ്മദ് എന്നിവരെയാണ് കൊട്ടാരക്കര എസ്സിഎസ്ടി കോടതി ശിക്ഷിച്ചത്. 2022 സെപ്റ്റംബർ 17 നായിരുന്നു സംഭവം. കുന്നിക്കോട് സ്വദേശി അനിൽകുമാറിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. അനിൽകുമാറിൻ്റെ വസ്തുവിലെ മരംവെട്ടിയപ്പോൾ ശിഖരം സലാഹുദ്ദീൻ്റെ പറമ്പിൽ വീണതിൻ്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആയുധങ്ങളുമായി വീട്ടിൽ കയറിയാണ് അനിൽകുമാറിനെ കൊലപ്പെടുത്തിയത്. കേസിൽ വർഷങ്ങൾ നീണ്ട വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്. 

ഇനി കാലാവധി നാല് മാസം മാത്രം; ദില്ലിയിൽ ഏഴ് മാസം വൈകി നടക്കുന്ന മേയർ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് കോൺഗ്രസ്

https://www.youtube.com/watch?v=Ko18SgceYX8

 

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി